Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎം നേതൃത്വത്തില്‍ ഭരണത്തിലുള്ള ഏക സംസ്ഥാനമായി കേരളം മാറുമ്പോള്‍ ഇനിയുള്ള നാളുകള്‍ മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകം

04 MARCH 2018 10:19 AM IST
മലയാളി വാര്‍ത്ത

സിപിഎം നേതൃത്വത്തില്‍ ഭരണത്തിലുള്ള ഏക സംസ്ഥാനമായി കേരളം മാറുമ്പോള്‍ ഇനിയുള്ള നാളുകള്‍ മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാകുന്നു. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വിലങ്ങുതടിയായി പല ഘടകങ്ങളുമുണ്ട്. അക്രമ രാഷ്ട്രീയം വെടിഞ്ഞ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ കേരളത്തില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന ശക്തമായ സന്ദേശമാണ് എല്ലാ പാര്‍ട്ടികള്‍ക്കും ത്രിപുര നല്‍കുന്ന പാഠം.

മുന്നണികളെ ചാക്കിട്ട് പിടിച്ച് പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റെയും എന്‍ഡിഎയുടേയും ശ്രമം. ഇതില്‍ ബാങ്ക് ഡെപ്പോസിറ്റ് പോലെയുള്ള മാണിയുടെ 10 ല്‍ കുറയാത്ത സീറ്റുകളാണ് എല്ലാ മുന്നണികളും നോട്ടമിടുന്നത്. ഇക്കാര്യത്തില്‍ മാണിയുടെ മനസിലിരുപ്പ് ഇടതുമുന്നണിയിലേക്ക് ചേക്കേറാനാണ്. സിപിഎമ്മിനും മാണി വരുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ സഖ്യകക്ഷിയായ സിപിഐയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണമാണ് മാണിയുടെ പ്രവേശനം വൈകിപ്പിക്കുന്നത്.

എന്നാല്‍ മാണിയെ എടുത്താല്‍ സിപിഐ മുന്നണി വിടുമെന്ന ആശങ്കയുമുണ്ട്. അങ്ങനെ വന്നാല്‍ സിപിഐയെ യുഡിഎഫ് ചാക്കിട്ട് പിടിച്ച് മറ്റൊരു സമവായമുണ്ടാക്കും. അത് വരാതിരിക്കാനായി സിപിഐയെ അനുനയിച്ച് മാണിയെ കൊണ്ടു വരാനാണ് സിപിഎമ്മിന്റെ ശ്രമം.

ഈയൊരു രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുക്കാനാണ് അമിത്ഷായുടെ ശ്രമം. വെള്ളാപ്പള്ളിയെ കൊണ്ട് വന്നിട്ട് ഒരു ഗുണവും കിട്ടിയില്ല. സ്വന്തം അനുയായികള്‍ പോലും വോട്ട് ചെയ്തില്ല. പക്ഷെ ക്രൈസ്തവ സഭ അങ്ങനെയല്ല തീര്‍ച്ചയായും വിശ്വസിക്കാം. മാത്രമല്ല നൂനപക്ഷവുമായി അടുത്ത് പേരുദോഷവും മാറ്റം. അങ്ങനെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയത്.

ഇനി ബിജെപി നോട്ടമിടുന്നത് മാണിയെയാണ്. മാണിയ്ക്കായി എന്ത് ചെയ്യാനും ബിജെപി കേന്ദ്ര നേതൃത്വം മടിക്കില്ല. മാണിക്ക് ഗവര്‍ണര്‍ പദവി, മകന്‍ ജോസ് കെ മാണിക്ക് കേന്ദ്ര മന്ദ്രി പദം അങ്ങനെ... ഇതാണ് യുഡിഎഫിനേയും എല്‍ഡിഎഫിനേയും അങ്കലാപ്പിലാഴ്ത്തുന്നത്. അവര്‍ പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യും. ഇനിയും മാണിയെ പിണക്കി നിര്‍ത്തിയാല്‍ സംഭവം കൈവിട്ടു പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ മനസിലായി. പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി നേരിട്ടിടപെടാനാണ് സാധ്യത.

എന്തായാലും തൃപുര വലിയൊരു പാഠമാണ് മുന്നണികള്‍ക്ക് നല്‍കുന്നത്. ത്രിപുരയില്‍ 25 വര്‍ഷത്തെ തുടര്‍ച്ചയായ ഇടതുമുന്നണി ഭരണമാണ് അവസാനിച്ചിരിക്കുന്നത്. ഇന്ന് ത്രിപുരയാകാമെങ്കില്‍ എന്തുകൊണ്ട് നാളെ കേരളമായിക്കൂടാ എന്നാണ് ഇപ്പോള്‍ മൂന്ന് മുന്നണികളും ചിന്തിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends