Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടപാടുകാര്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്താനൊരുങ്ങി ട്രഷറികള്‍

04 MARCH 2018 12:28 PM IST
മലയാളി വാര്‍ത്ത

ഇടപാടുകാര്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്താന്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ് ട്രഷറികള്‍. ഇതിനായി വിപുലമായ പദ്ധതി തയ്യാറായി കഴിഞ്ഞു. ട്രഷറികളിലെ അടിസ്ഥാന സൗകര്യ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വികസനപദ്ധതിക്ക് രൂപംനല്‍കിയത്.

സ്വന്തമായി കെട്ടിടമില്ലാത്ത ട്രഷറികള്‍ക്ക് കെട്ടിടം നിര്‍മിക്കുക, പഴകിയതും സൗകര്യമില്ലാത്തതുമായ കെട്ടിടങ്ങള്‍ നവീകരിക്കുക, സൗകര്യമില്ലാത്തവ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് നടപ്പാക്കുക. 61 പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും 100 കെട്ടിടങ്ങള്‍ നവീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.ബജറ്റില്‍ 17 കോടി രൂപ നവീകരണത്തിന് നീക്കിവച്ചിട്ടുണ്ട്.

പത്ത് കെട്ടിടങ്ങളുടെ നവീകരണത്തിന് ഭരണാനുമതി നല്‍കി. വഞ്ചിയൂര്‍ അഡീഷണല്‍ സബ്ട്രഷറി, കൊല്ലം തലശേരി പെന്‍ഷന്‍ പേമെന്റ് സബ് ട്രഷറികള്‍, മലയിന്‍കീഴ് കൊല്ലം ശാസ്താംകോട്ട മാന്നാര്‍ പുല്‍പ്പള്ളി വടക്കാഞ്ചേരി പഴയങ്ങാടി സബ്ട്രഷറികള്‍ക്കാണ് ഭരണാനുമതി. പ്രവൃത്തി ഉടന്‍ ആരംഭിക്കും.

പത്ത് ട്രഷറികള്‍ക്ക് സ്ഥലം ലഭിച്ചു. ചാത്തന്നൂര്‍, പീരുമേട്, എറണാകുളം, മണ്ണാര്‍ക്കാട്, പയ്യന്നൂര്‍, പേരാവൂര്‍, കാസര്‍കോട്, ചട്ടഞ്ചാല്‍ സബ്ട്രഷറികള്‍, മട്ടന്നൂര്‍ അഡീഷണല്‍ ജില്ലാ ട്രഷറി, എറണാകുളം പെന്‍ഷന്‍ പേമെന്റ് സബ്ട്രഷറി എന്നിവയ്ക്ക് കെട്ടിടനിര്‍മാണത്തിന് സ്ഥലം ലഭ്യമായി. ചെര്‍പ്പുളശേരി, കുത്തിയതോട്, പള്ളിക്കത്തോട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കല്ലൂര്‍ക്കാട്, ചങ്ങരംകുളം, കരുവാരക്കുണ്ട്, എടവണ്ണ സബ്ട്രഷറികള്‍ക്ക് സ്ഥലം കൈമാറ്റനടപടി പുരോഗമിക്കുന്നു.

മാറ്റങ്ങളെക്കുറിച്ച് ജീവനക്കാര്‍ കൂട്ടായി ചര്‍ച്ചചെയ്ത് പദ്ധതി തയ്യാറാക്കി നല്‍കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംയോജിത സാമ്പത്തിക മാനേജ്‌മെന്റ് നടപ്പാക്കിയതിന്റെ ഭാഗമായി ട്രഷറി ഇടപാടുകളിലുണ്ടായ വേഗത്തിനും കാര്യക്ഷമതയ്ക്കും അനുസൃതമായി ട്രഷറികളിലെ അടിസ്ഥാനസൗകര്യവും മുഖച്ഛായയും മാറ്റുകയാണ് ലക്ഷ്യം. എല്ലാ ട്രഷറിയിലും കസ്റ്റമര്‍ ലോഞ്ച് ഏര്‍പ്പെടുത്തും.

ട്രഷറികളുടെ കംപ്യൂട്ടര്‍ സംവിധാനം നവീകരിച്ച് എണ്ണം ജീവനക്കാരുടെ തുല്യ അനുപാതത്തിലാക്കും. കൂടുതല്‍ ജനറേറ്ററുകളും നോട്ടെണ്ണല്‍ യന്ത്രങ്ങളും ലഭ്യമാക്കും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends