മക്കളാണെന്ന് പറഞ്ഞപ്പോള്‍ സുരേഷിനെ തള്ളിയിട്ടു... ഓട്ടോ ഡ്രൈവര്‍മാരുടെ ക്രൂരത രാത്രി ബസ് കാത്ത് നിന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരേ... സംഭവം കല്‍പ്പറ്റ

ബസ് കാത്തു നില്‍ക്കുകയായിരുന്ന അച്ഛനോടും പെണ്‍മക്കളോടും രാത്രി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ക്രൂരത. ഫെബ്രുവരി 28ന് രാത്രി ബാംഗ്ലുരിലേയ്ക്ക് പോകുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനന്തരാവീര തീയറ്ററിന് സമീപം ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുമ്പോഴാണ് എതിര്‍ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ഡ്രൈവര്‍മാരില്‍ ചിലര്‍ ചെറുപ്പക്കാരികളായ പെണ്‍കുട്ടികളുമായി എന്താടാ ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ച് സമീപത്തെത്തുകയായിരുന്നു. ഡിഗ്രിക്കും, ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് സുരേഷിന്.
മക്കളാണെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ അപമര്യാദയായി പെരുമാറുകയായിരുന്നു. മക്കളാണെന്ന് പറഞ്ഞപ്പോള്‍ സുരേഷിനെ തള്ളിയിട്ടു. കുട്ടികള്‍ കരഞ്ഞിട്ടും ഏഴോളം വരുന്ന ഡ്രൈവര്‍മാര്‍ പിന്മാറാന്‍ തയ്യാറായില്ല. കുട്ടികളെയും പിടിച്ച് തള്ളിയ ശേഷം സുരേഷിന്റെ ബാഗ് വലിച്ചെടുത്തു. ഏതാടാ കുട്ടികള്‍, എന്താടാ പരിപാടി, എങ്ങോട്ടാ ഇവരെ കൊണ്ടു പോകുന്നതെന്നൊക്കെ ചോദിച്ചായിരുന്നു കലാപരിപാടി.
കല്‍പ്പറ്റ പോലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. നിര്‍ഭയയിലും വനിതാ സെല്ലിലും വിളിച്ചു പറഞ്ഞ ശേഷം ബസ് വന്നപ്പോള്‍ ഇവര്‍ ബാംഗ്ലുരിലേയ്ക്ക് പോയി. തിരികെ എത്തിയ ശേഷം ശനിയാഴ്ച പോലീസില്‍ പരാതി നല്‍കി. മക്കളെയും തന്നെയും അപമാനിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിന് മുന്‍പ് ഇവിടുത്തെ രാത്രി സര്‍വീസ് ഡ്രൈവര്‍മാരെക്കുറിച്ച് പരാതി വന്നിട്ടുണ്ട്. ബസ് കാത്തിരുന്നയാളെ ലോറിയില്‍ കയറ്റി വിടാന്‍ ശ്രമിക്കുകയും ലോറി ഡ്രൈവറുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. സുരേഷിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് കല്‍പ്പറ്റ സിഐ ടിപി ജേക്കബ് പറഞ്ഞു.
https://www.facebook.com/Malayalivartha


























