Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 താല്‍ക്കാലിക നേട്ടത്തിനായി കാനം പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുന്നെന്ന് ഇസ്മയിലിന്റെ ഒളിയമ്പ്; ആരെയും ഭയക്കുന്നില്ലെന്നും മുന്നറിയിപ്പ്

04 MARCH 2018 01:17 PM IST
മലയാളി വാര്‍ത്ത

സി.പി.ഐയുടെ മലപ്പുറം സമ്മേളനം വെട്ടിനിരത്തി അവസാനിക്കുന്നു. കാനത്തിന്റെയും ഇസ്മയിലിന്റെയും വിശ്വസ്തരെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. വലിയ അഴിച്ച് പണിയാണ് നടത്തിയിരിക്കുന്നത്. കാനത്തിന്റെ വലംകയ്യായിരുന്ന വാഴൂര്‍ സോമന്‍ പുറത്തായി. ഭൂമി ഇടപാടില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇടുക്കിയില്‍ നിന്നുളള മുതിര്‍ന്ന നേതാവായ വാഴൂര്‍ സോമനെ ഒഴിവാക്കിയത്. കെ. ഇസ്മായിലിന്റെ അടുപ്പക്കാരനായ എം.പി അച്യുതനെയും മാറ്റി. പാലക്കാട്ടെ ആദിവാസി നേതാവ് ഈശ്വരി രേശന്‍ വോട്ടെടുപ്പിലൂടെയാണ് പുറത്തായത്. അതേസമയം ഇ.എസ്. ബിജിമോള്‍ സംസ്ഥാന കൗണ്‍സിലില്‍ തിരിച്ചെത്തി.

സി.പി.ഐ കണ്‍ട്രോള്‍ കമ്മിഷനും പൊളിച്ചടുക്കി. കമ്മിഷന്‍ ചെയര്‍മാനായ വെളിയം രാജനെയും സെക്രട്ടറി എ.കെ.ചന്ദ്രനെയും നീക്കി. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കെ.ഇ ഇസ്മയിലിനെതിരായ പരാമര്‍ശങ്ങള്‍ സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. കാനത്തെ തൂത്തെറിയാന്‍ സി. ദിവാകരനോട് മല്‍സരിക്കാന്‍ ഇസ്മയില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ കടുത്തവിഭാഗീയത നിലനില്‍ക്കുന്നെന്ന പ്രചരണം ശക്തമായതിനാല്‍ മല്‍സരിക്കാനില്ലെന്ന് ദിവാകരന്‍ വ്യക്തമാക്കി. മല്‍സരിച്ചാല്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെയും ഐക്യത്തെയും ബാധിക്കുമെന്നും ദിവാകരന്‍ താനുമായി അടുപ്പമുള്ളവരോട് വ്യക്തമാക്കി.

ഇസ്മയില്‍ കാനത്തിനെതിരെ ആഞ്ഞടിച്ചു. അഭിവാദ്യപ്രസംഗത്തിലായിരുന്നു ഇസ്മയിലിന്റെ വികാരാധീതമായ പ്രസംഗം. തന്നെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്നും കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഹൃദയത്തില്‍ സ്വീകരിക്കാത്തതിന് പ്രതിനിധികളോട് നന്ദിയുണ്ടെന്നും ഇസ്മയില്‍ പറഞ്ഞു. ആരെയും ഭയക്കുന്നില്ല. പാര്‍ട്ടിയെ പോറല്‍ ഏല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ല. താല്‍ക്കാലിക നേട്ടത്തിനായി ചിലര്‍ പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുന്നു. ഇവരെ നാളെ പാര്‍ട്ടി തിരിച്ചറിയും. മൂല്യങ്ങളില്‍ അടിയുറച്ച് പോകുന്നയാളാണ് താനെന്നും ഇസ്മയില്‍ പറഞ്ഞു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends