Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാനത്തിന്റെ പ്രതാപം സി.പി.ഐയില്‍ തുടരും... സി.ദിവാകരന്‍ മല്‍സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ഒഴിവായത്

04 MARCH 2018 02:45 PM IST
മലയാളി വാര്‍ത്ത

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തു. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്‌ഠേനെയാണ് തെന്നെ തെരഞ്ഞെടുത്തതെന്ന് കാനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം തവണയാണ് കാനം സെക്രട്ടറിയാകുന്നത്. ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് കാനത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. സംസ്ഥാന കൗണ്‍സിലില്‍ വന്‍ അഴിച്ചുപണി നടത്തി. 96 അംഗ കൗണ്‍സിലെ സമ്മേളനം തെരഞ്ഞെടുത്തു. മുമ്പ് 89 അംഗ കൗണ്‍സിലായിരുന്നു. ഒന്‍പത് കൗണ്‍സില്‍ അംഗങ്ങളെയും 10 കാന്‍ഡിഡേറ്റ് മെമ്പര്‍മാരെയും തെരഞ്ഞെടുത്തു. കണ്‍ട്രോള്‍ കമ്മിഷന്‍ അഴിച്ചുപണിയില്‍ അപാകതയില്ലെന്നും പരാതിയുള്ളവര്‍ക്ക് പാര്‍ട്ടി ദേശീയ കമ്മിഷന് പരാതി നല്‍കാം. കമ്മിഷന്‍ വിവാദത്തെ കുറിച്ച് ചര്‍ച്ചയ്ക്ക് താല്‍പര്യമില്ല. തന്റെ നിലപാടുകള്‍ വ്യക്തിപരമല്ല, പാര്‍ട്ടിയുടെ നിലപാടുകളാണവ. പാര്‍ട്ടിയില്‍ വ്യക്തിപരമായും സംഘടനാ പരമായും ഐക്യമുണ്ടെന്നും കാനം വ്യക്തമാക്കി.

മന്ത്രിമാരുടെ പുനസംഘടന സി.പി.ഐ ആലോചിക്കുന്നില്ലെന്നും കാനം പറഞ്ഞു. മുന്നണി വിപുലീകരണം അജണ്ടയിലില്ല. ഇടത് ഐക്യം പ്രകടന പത്രികയിലൂന്നിയാണ്. അതില്‍ വെള്ളം ചേര്‍ക്കില്ല. സംഘപരിവാറിനെ നേരിടാന്‍ വിശാല മതേതരമുന്നണി വേണമെന്നും കാനം പറഞ്ഞു. കെ.എം മാണി ആര്‍ക്കൊപ്പം പോകുമെന്ന് ആര്‍ക്കറിയാം. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സഖാക്കള്‍ പ്രകടിപ്പിക്കുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക്. വിശാലമായ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം വേണമെന്നാണ് ത്രിപുര തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനയെന്നും കാനം പറഞ്ഞു. സി.ദിവാകരന്‍ മല്‍സര രംഗത്ത് നിന്ന് പിന്‍മാറിയതോടെയാണ് കാനത്തെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends