Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എത്രയോ പേര്‍ വാഹനമിടിച്ച് മരിക്കുന്നു; ഞാന്‍ മരിക്കുന്നില്ലെന്ന് പറയുന്ന മാധ്യമപ്രവര്‍ത്തകരുണ്ടെന്ന് മുഖ്യമന്ത്രി, ചെന്നൈയിലെ ചികില്‍സയ്ക്ക് ശേഷം പിണറായി തിരിച്ചെത്തി

04 MARCH 2018 04:13 PM IST
മലയാളി വാര്‍ത്ത

എത്രയാളുകളെ വാഹമിടിച്ച് മരിക്കുന്നു, ഇയാള്‍ വാഹനമിടിച്ച് മരിക്കുന്നില്ലല്ലോ എന്ന് പറയുന്ന മാധ്യമപ്രവര്‍ത്തകരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈ അപ്പോളോ ആശുപത്രിയിലെ പതിവ് പരിശോധനകള്‍ക്ക് ശേഷം വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പൂര്‍ണ ആരോഗ്യവാനാണ്. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് കഥകള്‍ മെനഞ്ഞത്. കഴിഞ്ഞ 15 വര്‍ഷമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മൂന്ന് മാസത്തിലൊരിക്കല്‍ പിണറായി പരിശോധനകള്‍ നടത്തുന്നുണ്ട്. ഇത്തവണ പോയതും അങ്ങനെയാണ്. അതില്‍ അസാധാരണമായി ഒന്നുമില്ല.

ത്രിപുരയിലെ പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വേറൊരു കാര്യമാണ് പറയാനുള്ളതെന്ന് പ്രതികരിച്ചത്. പതിവ് പരിശോധനയ്ക്കാണ് ചെന്നൈയിലേക്ക് പോയത്. ഒരിക്കല്‍ എകെജി സെന്ററിലേക്കു പോകുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അവിടെ ഉണ്ടായിരുന്നു. അയാള്‍ അടുത്ത സുഹൃത്തിനോടു പറയുകയാണ് ഇയാള്‍ വാഹനമിടിച്ചു മരിക്കുന്നില്ലല്ലോയെന്ന്. അങ്ങനെയുള്ളവരാണ് തന്റെ പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അവര്‍ ആഗ്രഹിച്ചത് കൊണ്ടുമാത്രം തനിക്ക് ഒന്നും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പതിവു പരിശോധന മാത്രമാണെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലും പറയുന്നു. സി.പി.ഐയുടെ മലപ്പുറം സമ്മേളന വേദിയില്‍ നിന്ന് കൊച്ചിയിലെത്തിയ മുഖ്യമന്ത്രി നെടുമ്പാശേരി വഴിയാണ് ചെന്നൈയിലേക്ക് പോയത്. ശനി വൈകിട്ട് ആശുപത്രി വിട്ട അദ്ദേഹം ചെപ്പോക്കിലെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലാണ് താമസിച്ചത്. കമലാഹാസന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷം പിണറായിയുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends