സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ വീണ്ടും ആക്രമണം: സംഭവത്തില്‍ നാല് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

സി.പി.എം വടക്കാഞ്ചേരി വണ്ടാഴി ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ ഷക്കീര്‍ (32), വണ്ടാഴി മേഖലാ സെക്രട്ടറി രാജേഷ് (32), മേഖലാ പ്രസിഡന്റ് സുബിന്‍ (31), വണ്ടാഴി യൂണിറ്റ് സെക്രട്ടറി ഉബെസ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പകല്‍ 12.30 ഓടെയായിരുന്നു സംഭവം. പാര്‍ട്ടി ഓഫീസില്‍ ഇരിക്കുകയായിരുന്ന ഇവരെ മൂന്ന് ബൈക്കുകളിലായി വടിവാളും കമ്ബിവടികളുമായി എത്തിയ ഒമ്ബതംഗ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷക്കീറിനെയും രാജേഷിനെയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി. ശനിയാഴ്ച വൈകുന്നേരവും ഓഫീസിന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമണ ശ്രമം നടത്തിയിരുന്നതായി ആരോപണമുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ തെക്കേക്കാട് പ്രഭാകരന്‍, മേത്താംകോട് ബാബു, കമ്മാന്തറ രതീഷ്, ചേലോട് നിതീഷ്, മുടപ്പല്ലൂര്‍ കാര്‍ത്തികേയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സി.പി.എം ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവവുമെന്നാണ് വിവരം. പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കിടക്കുന്നവരെ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍, ഏരിയാ സെക്രട്ടറി കെ. ബാലന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ. ജയപ്രകാശന്‍, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha


























