Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി എയര്‍ലൈന്‍സിലെത്തിയ ' പൂച്ച 'യെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തു !

04 MARCH 2018 08:28 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന പൂച്ചയെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇത്തരത്തിലൊരപൂർവ്വ സംഭവം അരങ്ങേറിയത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പൂച്ചയെ കൊണ്ടുവന്നെതെന്നു ചൂണ്ടിക്കാണിച്ചാണ് ഉദോഗസ്ഥരുടെ നടപടി.

ഈ മാസം രണ്ടിന് ജിദ്ദയില്‍ നിന്ന് വന്ന സൗദി എയര്‍ലൈന്‍സിലാണ് പൂച്ചയെ കൊണ്ടുവന്നത്. എന്നാൽ വിമാനത്താവളത്തിലെത്തിയപ്പോള്‍ കസ്റ്റംസ് വിഭാഗം പൂച്ചയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

വിദേശത്ത് നിന്നു വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരുന്നതിന് പ്രത്യേക നടപടിക്രമങ്ങള്‍ ഉണ്ട്. പൂച്ച എവിടെയാണോ ജനിച്ചത് അവിടത്തെ ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എന്നാല്‍, പൂച്ചയുടെ ഉടമസ്ഥരുടെ കൈയില്‍ ഇതൊന്നും ഇല്ലായിരുന്നു.

എന്നാൽ ഇത് മാത്രമല്ല പ്രശ്‍നം, പൂച്ചയെ എവിടേക്കാണോ കൊണ്ടുവരുന്നത് അവിടെത്തന്നെ പരിശോധിക്കുകയും വേണം. പൂച്ചയെ പരിശോധിക്കാനുള്ള സംവിധാനം നെടുമ്പാശ്ശേരിയിൽ ഇല്ല. തുടര്‍ന്ന് പൂച്ചയെ ജിദ്ദയിലേക്ക് തന്നെ തിരിച്ചയച്ചു.

നിലവില്‍ ഡല്‍ഹി, മുംബെ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ മാത്രമാണ് ഇന്ത്യയില്‍ വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരാനുള്ള അനുമതിയുള്ളത്. നിയമവിരുദ്ധമായി കൊണ്ടുവരുന്നത് പിടിക്കപ്പെട്ടാല്‍ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഇത് നിലനിൽക്കെയായിരുന്നു യാത്രക്കാരന്റെ ഇത്തരത്തിലൊരു സാഹസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends