കെ.എസ്.ആര്‍.ടി.സിയക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിയ്‌ക്ക് സബ്‌സിഡിയോടെ ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കുന്നതിലൂടെ എണ്ണ കമ്പനികള്‍ക്ക് ഭാവിയില്‍ നഷ്ടം ഉണ്ടാകുകയാണെങ്കില്‍ സംസ്ഥാനം അത് നികത്തുമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വിധി.
കഴിഞ്ഞ ദിവസം ഡീസല്‍ വില നിര്‍ണ്ണയത്തില്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് കാട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കോടതിയില്‍ പത്രിക സമര്‍പ്പിച്ചിരുന്നു.
തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഹൈക്കോടതി വഴി ഡീസല്‍ സബ്‌സിഡിക്കുള്ള ഉത്തരവ് നേടിയിരുന്നു. ഇതേ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിയും ഹൈക്കോടതിയെ സമീപിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒരേവിഷയത്തില്‍ രണ്ട് സംസ്ഥാനങ്ങളില്‍ വ്യത്യസ്‌ത നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്ന് കെ.എസ്.ആര്‍.ടി.സി കോടതിയില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























