Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിടവാങ്ങിയത് സ്ത്രീസമൂഹത്തിന്റെ കരുത്തുറ്റവനിത... ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു, ഗുരുതരമായ കരള്‍രോഗത്തെ തുര്‍ന്ന് മരണം, സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും

05 MARCH 2018 06:48 AM IST
മലയാളി വാര്‍ത്ത

മുന്‍ ഹൈക്കോടതി ജഡ്ജിയും വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു. 79 വയസായിരുന്നു. പുലര്‍ച്ചേ 2 ന് എറണാകുളം കലൂര്‍ ആസാദ് റോഡിലുള്ള മകന്‍ ബസന്ത് ബാലാജിയുടെ വസതിയിലായിരുന്നു അന്ത്യം.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട്മാസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും. പ്രമുഖ അഭിഭാഷകനായ യു.ബാലാജിയാണ് ഭര്‍ത്താവ്. മരുമകള്‍:സീമ.

ചിറയിന്‍കീഴില്‍ അദ്ധ്യാപകരായിരുന്ന ദാമോദരന്റെയും ജാനകിയമ്മയുടെയും മകളായ ശ്രീദേവി തിരുവനന്തപുരം എന്‍. എസ്. എസ്. കോളേജിലും കൊല്ലം എസ്. എന്‍. കോളേജിലുമായി പഠിച്ച് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് തിരുവനന്തപുരം ലാ കോളേജില്‍ നിന്ന് ബി. എല്‍. ബിരുദം സമ്ബാദിച്ചു. 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു.

1997 ജനുവരിയില്‍ ഹൈക്കോടതി ജഡ്ജിയായി. 2001 ഏപ്രിലില്‍ റിട്ടയര്‍ ചെയ്തു. അതിന് ശേഷം രണ്ട് തവണ വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണായി. മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള അക്കാമ്മ ചെറിയാന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends