ഭൂമി വിവാദത്തിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുക്കണമെന്ന ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും

ഭൂമി വിവാദത്തിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുക്കണമെന്ന ഹര്‍ജിയിൽ ഇന്നും വാദം തുടരും. സഭയുടെ സ്വത്തിനു ആരാണ് അവകാശി എന്നത് സംബന്ധിച്ച വാദപ്രതിവാദങ്ങളാണ് കോടതിയില്‍ പുരോഗമിക്കുന്നത്.
ഭൂമിയിടപാടില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാനുള്ള അധികാരം മാര്‍പാപ്പയ്ക്ക് മാത്രമാണെന്നാണ് ആലഞ്ചേരി കഴിഞ്ഞ ദിവസം വാദിച്ചത്. ഭൂമി ഇടപാട് കേസില്‍വിശ്വാസ വഞ്ചനാക്കുറ്റം നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ബിഷപ്പുമാര്‍ മാറി മാറി വരുമെന്നും അല്‍മായ സമൂഹത്തിന്റേതാണ് സ്വത്തുക്കളെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേയെന്നും ചോദിച്ചു.
https://www.facebook.com/Malayalivartha

























