കഞ്ചാവ് എത്തിച്ചിരുന്നത് സൗമ്യവഴി, കഞ്ചാവ് വില്‍പ്പന തുടങ്ങിയിട്ട് വര്‍ഷങ്ങള്‍, വില്‍പ്പനയിലൂടെ ലക്ഷങ്ങളുണ്ടാക്കി, ആഡാംബര ഹോട്ടലുകളില്‍ താമസം, പോലീസിന്റെ ആ തന്ത്രപരമായ നീക്കം ഇവരെ പിടിയിലാകാന്‍ സഹായിച്ചു

അഞ്ചുകിലോ കഞ്ചാവുമായി യുവതീ യുവാക്കള്‍ പിടിയില്‍. ഇടുക്കി കൊന്നത്തടി അഞ്ചാംമൈല്‍ മാവനാല്‍ ശ്യാംദാസ്(36), ഇടുക്കി പണിക്കന്‍കുടി അരീക്കല്‍ സൗമ്യ ജോണ്‍സണ്‍(36) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയോടെ നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് കോട്ടയം ഡിവൈ.എസ്.പി. സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
സൗമ്യവഴിയാണ് ശ്യാംദാസ് ഇടപാടുകാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നതെന്ന് പോലീസ് പറഞ്ഞു.കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് ശ്യാംദാസിനെ സമീപിച്ചു. ശ്യാംദാസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണവും നിക്ഷേപിച്ചു. ഞായറാഴ്ച ഉച്ചയോടെ ട്രെയിന്‍വഴി കഞ്ചാവ് എത്തിക്കാമെന്ന് ശ്യാംദാസ് പോലീസ് സംഘത്തെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ശ്യാംദാസും സൗമ്യയും പോലീസ് പിടിയിലാകുന്നത്.
ശ്യാംദാസിനെതിരേ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ 26 ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടാതെ അടിമാലി, പൈനാവ്, തങ്കമണി, ആലുവ എന്നീ സ്ഥലങ്ങളില്‍ എക്‌സൈസ് കേസുകളുമുണ്ട്.
കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ. സാജു വര്‍ഗീസ്, എസ്.ഐ. ടി.എസ്.റെനീഷ്, ജൂണിയര്‍ എസ്.ഐ. ടി.ആര്‍.ദീപു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എന്‍.മനോജ്, ജോര്‍ജ് വി.ജോണ്‍ സി.പി.ഒ.മാരായ പി.എം.സജു, ദിലീഷ് വര്‍മ, എ.എസ്.അനീഷ്, വനിതാ സി.പി.ഒ. ലാസ്മിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























