Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ ഉന്നതോദ്യോഗസ്ഥന്‍ ശ്രമിച്ചെന്ന് ആരോപണം; വിശദമായി പരിശോധിച്ചാല്‍ കേസിന്റെ പല ഘട്ടങ്ങളിലും ഉന്നതസ്വാധീനം തെളിയും

05 MARCH 2018 08:57 AM IST
മലയാളി വാര്‍ത്ത

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ ഉന്നതോദ്യോഗസ്ഥന്‍ ശ്രമിച്ചെന്ന് ആരോപണം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും മുന്‍ തൃശൂര്‍ കമ്മിഷണറുമായ ജേക്കബ് ജോബാണ് ആരോപണമുന്നയിച്ചത്. അന്വേഷണത്തില്‍ സ്വാധീനമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ രംഗത്തെത്തുന്നത് ഇതാദ്യമാണ്. വിശദമായി പരിശോധിച്ചാല്‍ കേസിന്റെ പല ഘട്ടങ്ങളിലും ഉന്നതസ്വാധീനം തെളിയുമെന്നായിരുന്നു ജേക്കബിന്റെ വെളിപ്പെടുത്തല്‍.

തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ 2015 ജനുവരി 29നാണ് നിഷാം ആഡംബരക്കാര്‍ ഇടിപ്പിച്ചത്. അന്നു സിറ്റി പോലീസ് കമ്മിഷണറായിരുന്നു ജേക്കബ് ജോബ്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ നിഷാമിനു ജാമ്യം കിട്ടാന്‍ സാധ്യതയുണ്ടായിരുന്നു. ചന്ദ്രബോസിന്റെ നില ഗുരുതരമായതിനാല്‍ നിഷാം ജയില്‍ മോചിതനാകാതെ നോക്കണമെന്നു നിര്‍ദേശിച്ചിരുന്നു. അന്നുമുതല്‍ ഉന്നതതലത്തില്‍ തനിക്കെതിരേ നീക്കം തുടങ്ങിയെന്നാണു ജേക്കബ് ജോബ് നല്‍കുന്ന സൂചന. നിഷാമിന്റെ ജാമ്യം തടയാന്‍ മാര്‍ഗമന്വേഷിച്ച ജേക്കബ് ജോബിനു കേസ് ചാര്‍ജ് ചെയ്ത പേരാമംഗലം പോലീസ് സ്‌റ്റേഷനില്‍നിന്ന് അനുകൂലപ്രതികരണമല്ല ലഭിച്ചത്.

കാപ്പ ചുമത്തി നിഷാമിന്റെ റിമാന്‍ഡ് നീട്ടാനുള്ള നീക്കത്തിനു പോലീസുകാരുടെ നിസഹകരണം വിലങ്ങുതടിയായി. രേഖകള്‍ കിട്ടാന്‍ വൈകിയപ്പോള്‍ സി.ഐക്കു കമ്മിഷണര്‍ നോട്ടീസ് നല്‍കി. എന്നിട്ടും പേരാമംഗലം പോലീസ് അനങ്ങിയില്ല. ഇതിനു പിന്നില്‍ ഉന്നതോദ്യോഗസ്ഥന്റെ ഇടപെടലാണെന്നു ജേക്കബ് ജോബ് ആരോപിക്കുന്നു.

നിഷാമിനെതിരേ ബംഗളുരുവില്‍ കേസുകളുണ്ടോയെന്ന് അന്വേഷിക്കാന്‍ അയച്ച പോലീസ് സംഘം വെറുംെകെയോടെ മടങ്ങിയതും ദുരൂഹതയുണര്‍ത്തി. പിന്നീടു ബംഗളുരു ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍നിന്നാണു നിഷാം മാനഭംഗക്കേസില്‍ പ്രതിയാണെന്ന വിവരം ശേഖരിച്ച് കാപ്പ ചുമത്തിയത്. നിഷാമിനു ബംഗളുരുവില്‍ കേസില്ലെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഉന്നതോദ്യോഗസ്ഥന്റെ ശ്രമം. തുടര്‍ന്ന്, നിഷാമിനെ ഒറ്റയ്ക്കു ചോദ്യംചെയ്‌തെന്നാരോപിച്ച് ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, പ്രതിയെ അന്വേഷണോദ്യോഗസ്ഥന്‍ ചോദ്യം ചെയ്തതു ചട്ടവിരുദ്ധമാകുന്നതെങ്ങനെ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താന്‍ ജേക്കബ് ജോബ് ആവശ്യപ്പെട്ടപ്പോഴും പേരാമംഗലം പോലീസ് അലംഭാവം കാട്ടിയെന്നാണ് പറയുന്നത്. ആക്രമിക്കപ്പെട്ടപ്പോള്‍ ചന്ദ്രബോസ് ധരിച്ചിരുന്ന ഷര്‍ട്ട് കത്തിച്ചുകളഞ്ഞെന്നായിരുന്നു പോലീസ് നിലപാട്. ഇക്കാര്യത്തിലും പേരാമംഗലം പോലീസിനെതിരേ അന്വേഷണമുണ്ടായില്ല. പേരാമംഗലം സി.ഐക്കെതിരെ വിജിലന്‍സില്‍ ചിലര്‍ പരാതിപ്പെട്ടിരുന്നു. ഇതിനെതിരേ പോലീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി അന്വേഷണം റദ്ദാക്കിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends