വൈദികനെ കൊലപ്പെടുത്തിയ കപ്യാർക്ക് മാപ്പ് നല്‍കി വൈദികന്റെ കുടുംബം

എറണാകുളം മലയാറ്റൂരിൽ ഫാ.സേവ്യർ തേലക്കാടിനെ കൊലപ്പെടുത്തിയ പ്രതി ജോണിയ്ക്ക് മാപ്പ് കൊടുത്ത് വൈദികന്‍റെ കുടുംബം. ഫാ.സേവ്യറിന്‍റെ അമ്മയും കുടുംബാംഗങ്ങളും ജോണിയുടെ വീട്ടിലെത്തിയാണ് ക്ഷമിച്ചിരിക്കുന്നെന്ന് അറിയിച്ചത്. പ്രതിയുടെ ഭാര്യയും മക്കളെയും ഇവര്‍ ആശ്വസിപ്പിച്ചു. പെട്ടന്നെ് തോന്നിയ ദേഷ്യത്തിനു ജോണി ചെയ്ത തെറ്റിന് ദൈവത്തിനൊപ്പം ഞങ്ങളും ക്ഷമിക്കുന്നതായി ഫാ. സേവ്യറിന്റെ അമ്മ ത്രേസ്യാമ്മ പറഞ്ഞു.
മാര്‍ച്ച് ഒന്നിനാണ് മലയാറ്റൂര്‍ കുരിശുപള്ളിയിൽ ഫാദര്‍ സേവ്യര്‍ തേലക്കാടാണ്(52) കപ്യാരുടെ കുത്തേറ്റ് മരിച്ചു . കാലിലാണ് കുത്തേറ്റത്. പള്ളിയിലെത്തിയാണ് കപ്യാരായിരുന്ന ജോണി ഫാദര്‍ സേവ്യറെ കുത്തിയത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള മനോവിഷത്തിലാണ് ഫാദര്‍ക്കുനേരെ അക്രമം നടത്തിയതെന്ന് ജോണി മൊഴി നല്‍കിയിരുന്നു. കാലങ്ങളായി പള്ളിയിലെ കപ്യാരാകുന്നത് ജോണിയുടെ കുടുംബത്തില്‍ നിന്നുള്ളവരാണ്. ജോണിയെ ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന ഫാദറിന്റെ കടുംപിടുത്തമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെട്ടെന്ന് തോന്നിയ ദേഷ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം.
എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് കുത്തേറ്റു മരിച്ച ഫാദര്‍ സേവ്യര്‍. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് ഫാദര്‍ സേവ്യര്‍. പൗലോസ്, ത്രേസ്യ എന്നിവരാണ് മാതാപിതാക്കള്‍. മാളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
https://www.facebook.com/Malayalivartha
























