Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

05 MARCH 2018 09:45 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വകുപ്പിന്റെ 60 ബോട്ടുകളിലും അത്യാധുനിക അപകട മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാന്‍ തീരുമാനമായി. തുറമുഖ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജലഗതാഗത വകുപ്പ് നടപടി ആരംഭിച്ചത്. ഡ്രൈവര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കാന്‍ ബില്‍ജ് അലാറം, പുക അലാറം എന്നിവ ബോട്ടുകളില്‍ ഘടിപ്പിക്കാനാണ് തീരുമാനം.

ജലനിരപ്പിന് താഴെയുള്ള കമ്പാര്‍ട്ടമെന്റിലടക്കം അപകടകരമാംവിധം വെള്ളം കയറിയാല്‍ െ്രെഡവര്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കുന്നതാണ് ബില്‍ജ് അലാറം. എന്‍ജിനിലോ മറ്റേതെങ്കിലും ഭാഗത്തോ തീപിടിത്തത്തിനോ പൊട്ടിത്തെറിക്കോ സാധ്യതയുള്ള പുക ഉയര്‍ന്നാല്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് രണ്ടാമത്തെ സംവിധാനം.

ചില ഹൗസ്‌ബോട്ടുകളില്‍ അടുത്തിടെ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് അവയില്‍ ഈ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്നു. തുടര്‍ന്നാണ് ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലും അപകട മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണമെന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും പുതുക്കാനും ഇവ നിര്‍ബന്ധമാണെന്നും തുറമുഖ വിഭാഗം സര്‍വേയര്‍ വകുപ്പ് അധികൃതരെ അറിയിച്ചത്.

ജലഗതാഗതവകുപ്പ് ഡയറക്ടര്‍ വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ എല്ലാ ബോട്ടുകളിലും അലാറങ്ങള്‍ ഘടിപ്പിക്കാന്‍ തീരുമാനമായത്. ഇവ ഇല്ലാത്ത ബോട്ടുകള്‍ക്ക് ഇനി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ജലഗതാഗത വകുപ്പിന് 40 സ്റ്റീല്‍ ബോട്ടും 20 തടി ബോട്ടുമാണുള്ളത്. അലാറം സംവിധാനം ഒരു വര്‍ഷ വാറന്റിയോടെ ഘടിപ്പിക്കാന്‍ സ്റ്റീല്‍ ബോട്ട് ഒന്നിന് 28,000 രൂപയും തടി ബോട്ടിന് 25,000 രൂപയുമാണ് ഏകദേശ ചെലവ്. പദ്ധതിക്കായി സര്‍ക്കാര്‍ 16.20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
യാത്രാ ബോട്ടുകള്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കാനുള്ള നടപടി വകുപ്പ് സ്വീകരിച്ചുവരുകയാണ്. പുതിയ സംവിധാനം വരുന്നതോടെ അപകടസാധ്യത ഗണ്യമായി കുറക്കാനാകും. 12ബോട്ടുകള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സര്‍വിസിന് സജ്ജമാക്കിയതായും ഡയറക്ടര്‍ അറിയിച്ചു.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends