കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യം വരുത്തണം, കൊലപാതകങ്ങളുടെ ഗൂഢാലോചന പൂറത്ത് വരണം: ജസ്റ്റിസ് കെമാല്‍പാഷ

കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗൂഢാലോചന പുറത്ത് വരണമെന്ന് ജഡ്ജി കെമാല്‍പാഷ ആവശ്യപ്പെട്ടു. കോടതി നിര്‍ദ്ദേശിച്ചാല്‍ അഅന്വേഷണത്തിന് സമ്മതമാണ് സി.ബി.ഐ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ വ്യക്തമാക്കി. കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അന്ത്യം വരുത്തണമെന്നും കെമാല്‍പാഷ വ്യക്തമാക്കി. ഇത് സി.ബി.ഐ അംഗീകരിച്ചു. സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം പൂര്‍ത്തിയായെന്നും പ്രതികളെ പിടികൂടിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.
പിടികൂടിയ പ്രതിയായ ബിജുവും ഷുഹൈബും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സി.പി.എം നേതാക്കള്‍ വാടകയ്‌ക്കെടുത്ത പ്രതികളെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഷുഹൈബിന്റെ പിതാവ് ആരോപിച്ചു. ഇത്തരം കേസുകള്‍ സിംഗിള്‍ ബെഞ്ചല്ല പരിഗണിക്കേണ്ടതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ ഞാന്‍ കേസ് കേള്‍ക്കണ്ട എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് ജസ്റ്റിസ് കെമാല്‍പാഷ ചോദിച്ചു. കോടതി തീരുമാനം എന്ത് എന്നതിനെ ആശ്രയിച്ചായിരിക്കും സി.ബി.ഐ അന്വേഷണം
https://www.facebook.com/Malayalivartha

























