കമാല്‍ പാഷ കേസെടുക്കാന്‍ കല്‍പിച്ചു എന്നുകരുതി കര്‍ദിനാള്‍ സ്ഥാനം ഉപേക്ഷിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തയ്യാറല്ല ; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പരിഹസിച്ച് അഡ്വക്കേറ്റ് എ.ജയശങ്കര്‍

അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പരിഹസിച്ച് അഡ്വക്കേറ്റ് എ.ജയശങ്കര്‍. വിവാദ ഭൂമി ഇടപാടില്‍ ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അഡ്വ. ജയശങ്കര്‍ കര്‍ദ്ദിനാളിനെ പരിഹസിച്ച് ഫേസ്ബുക് പോസ്റ്റിട്ടത്.
സഭയുടെ വസ്തുക്കള്‍ ഇനിയും വില്ക്കും, കാശ് പുട്ടടിക്കും. ആരുണ്ട് ചോദിക്കാന്‍? എന്നായിരുന്നു ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
അഡ്വ. ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടത്തെ പറ്റി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി കല്പിച്ചു. ഇന്ത്യാ മഹാരാജ്യത്തെ നിയമവ്യവസ്ഥ കത്തോലിക്കാ തിരുസഭയ്ക്ക് ബാധകമല്ല, കാനോന്‍ നിയമപ്രകാരം സഭയുടെ വസ്തുവകകള്‍ തന്നിഷ്ട പ്രകാരം വിറ്റ് പുട്ടടിക്കാന്‍ തനിക്ക് അധികാരമുണ്ട്, ദൈവദത്തമായ ആ അധികാരത്തെ ചോദ്യം ചെയ്യാന്‍ ദൈവത്തിന് പോലും അധികാരമില്ല എന്നായിരുന്നു അത്യുന്നത കര്‍ദിനാളിന്റെ അവകാശവാദം. പൊലീസിന്റെ നിലപാടും ഏറെക്കുറെ അതുതന്നെ ആയിരുന്നു.
എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് അത് തീരെ ബോധ്യമായില്ല. കര്‍ദിനാളിന് തെറ്റാവരമില്ല, കാനോന്‍ നിയമത്തിനും മുകളിലാണ് ഇന്ത്യന്‍ ഭരണഘടന എന്ന് വിധി കല്‍പിച്ചു. ജസ്റ്റിസ് ബി കമാല്‍ പാഷയാണ് ഐതിഹാസികമായ ഈ വിധിന്യായം എഴുതിയത്. കഷ്ടിച്ച് മൂന്നു കൊല്ലം മുമ്ബ്, നിതാന്ത വന്ദ്യ ദിവ്യശ്രീ കരിങ്ങോഴക്കല്‍ മാണിയെ കുരിശില്‍ തറച്ചതും ഇതേ ജഡ്ജി ആയിരുന്നു.
സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന പരാമര്‍ശത്തെ തുടര്‍ന്ന് പാവം മാണി രാജിവെച്ചു. എന്നാല്‍, കമാല്‍ പാഷ കേസെടുക്കാന്‍ കല്‍പിച്ചു എന്നുകരുതി കര്‍ദിനാള്‍ സ്ഥാനം ഉപേക്ഷിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തയ്യാറല്ല. അദ്ദേഹം ആമരണം മേജര്‍ ആര്‍ച്ച് ബിഷപ്പായി തുടരും. സഭയുടെ വസ്തുക്കള്‍ ഇനിയും വില്ക്കും, കാശ് പുട്ടടിക്കും. ആരുണ്ട് ചോദിക്കാന്‍?.
https://www.facebook.com/Malayalivartha

























