മൈസൂര്‍- ബംഗളൂരു ദേശീയപാതയില്‍ നടന്ന വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ ദാരുണമായി മരിച്ചു. അണങ്കൂരിലെ ഓട്ടോ ഡ്രൈവറും വിദ്യാനഗര്‍ ഉളിയത്തടുക്കയില്‍ താമസക്കാരനുമായ ജുനൈദ് (26), സുഹൃത്ത് ഉളിയത്തടുക്ക എസ്.പി നഗറിലെ അസ്ഹറുദ്ദീന്‍ (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൈസൂര്‍ - ബംഗളൂരു പാതയില്‍ എല്‍വാലയിലാണ് അപകടം നടന്നത്. ജുനൈദും അസ്ഹറുദ്ദീനും സഞ്ചരിച്ച പിക്കപ്പ് ലോറിയില്‍ എതിരെ വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചു. ഉളിയത്തടുക്കയില്‍ ഓട്ടോ ഡ്രൈവറാണ് അസ്ഹറുദ്ദീന്‍.
https://www.facebook.com/Malayalivartha

























