കൊലപാത രാഷ്ട്രീയത്തിനും അക്രമത്തിനും എതിരായ സമരത്തിന്റെ രീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് : കെ.സുധാകരന്‍

കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍. ചെറുപ്പക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പാര്‍ട്ടിക്കാകുന്നില്ലെന്ന് നിര്‍വാഹകസമിതി യോഗത്തില്‍ അദ്ദേഹം വിമര്‍ശനം നടത്തി. കണ്ണൂരില്‍ ഷുഹൈബ് വധത്തിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് താന്‍ നടത്തിയ നിരാഹാരസമരം നേതൃത്വം ഇടപെട്ട് പെട്ടെന്ന് അവസാനിപ്പിച്ചത് ശരിയായില്ല. കുറച്ച് ദിവസം കൂടി സമരം തുടരണമായിരുന്നു. കൊലപാതക രാഷ്ട്രീയത്തിനെതിരായ വികാരം പ്രകടിപ്പിക്കാന്‍ സമരത്തിനായി. സമരം വിജയമായിരുന്നു. കൊലപാത രാഷ്ട്രീയത്തിനും അക്രമത്തിനും എതിരായ സമരത്തിന്റെ രീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ ഫാസിസ്റ്റ് രീതികള്‍ക്കെതിരെ ചെറുത്ത് നില്‍ക്കുന്ന തരത്തിലുള്ള സമരങ്ങള്‍ വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























