സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ത്രിപുര സന്ദര്‍ശിക്കും

സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ത്രിപുര സന്ദര്‍ശിക്കും. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ സന്ദര്‍ശനം.സംഘര്‍ഷ പ്രദേശങ്ങള്‍ യെച്ചൂരി സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പുഫലം വന്നശേഷം വ്യാപക ആക്രമണമാണ് ബിജെപി ത്രിപുരയില്‍ അഴിച്ചുവിടുന്നത്. മൂന്നുപേര്‍ ഇതിനകം കൊല്ലപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടു. 135 പാര്‍ടി ഓഫീസുകള്‍ തകര്‍ത്തു.
200ല്‍പരം പാര്‍ടി ഓഫീസുകള്‍ കൈയേറി. വര്‍ഗബഹുജനസംഘടനകളുടെ ഓഫീസുകളും ആക്രമിക്കുകയോ കൈയേറുകയോ ചെയ്തു. 1600 വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചു. പലയിടത്തും വീടുകളും ഓഫീസുകളും തകര്‍ത്തു. റേഷന്‍ കാര്‍ഡും വിദ്യാഭ്യാസരേഖകളും ഉള്‍പ്പെടെ പിടിച്ചെടുത്ത് കത്തിച്ചു. ചെറുക്കാന്‍ ശ്രമിച്ചവരെ ക്രൂരമായി തല്ലിച്ചതച്ചു. വീടുകള്‍ കൊള്ളയടിച്ച സംഘങ്ങള്‍ ഗൃഹോപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. ചെറുത്തുനിന്ന സ്ത്രീകളെ ബലാത്സംഗംചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
ദക്ഷിണ ത്രിപുരയിലെ ബലോനിയ പട്ടണത്തിലെ ലെനിന്‍ പ്രതിമ ബിജെപിക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തു.അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിമകളും തകര്‍ക്കപ്പെട്ടു. പലയിടങ്ങളിലും പള്ളികള്‍ ആക്രമിക്കപ്പെട്ടു.
https://www.facebook.com/Malayalivartha


























