ഏത് കഥാപാത്രം നല്‍കിയാലും അഭിനയിക്കാന്‍ കഴിവുള്ള പ്രതിഭയാണ് ഇന്ദ്രന്‍സ്; പ്രിയപ്പെട്ട ഇന്ദ്രന്‍സിനെ കാണാൻ കോടിയേരി എത്തി

മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലചിത്ര പുരസ്ക്കാരം നേടിയ ഇന്ദ്രന്‍സിനെ അഭിനന്ദിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തി. കുമാരപുരത്ത് ഇന്ദ്രന്‍സിന്റെ വീട്ടിലെത്തിയാണ് കോടിയേരി അഭിനന്ദനമറിയിച്ചത്. പ്രിയപ്പെട്ട ഇന്ദ്രന്‍സിന് അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും കോടിയേരി പറഞ്ഞു. എത് കഥാപാത്രം നല്‍കിയാലും അഭിനയിക്കാന്‍ കഴിവുള്ള പ്രതിഭയാണ് ഇന്ദ്രന്‍സ്. ആ കഴിവിന് ഇപ്പോഴെങ്കിലും അംഗീകാരം ലഭിച്ചുവെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നും കോടിയേരികൂട്ടിച്ചേർത്തു.
കോടിയേരിക്കൊപ്പം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടിയും ഉണ്ടായിരുന്നു. ആളൊരുക്കം എന്ന സിനിമയില്‍ പപ്പു പിഷാരടി എന്ന ഓട്ടന്‍തുള്ളല്‍ കലാകാരനെ അവതരിപ്പിച്ചാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. ഇന്ദ്രന്‍സ് , ഭാര്യ ശാന്തകുമാരി, ആളൊരുക്കത്തിന്റെ സംവിധായകന്‍ വി സി അഭിലാഷ് എന്നിവര്‍ കോടിയേരിയെ സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























