സോളാര്‍ കമ്മിഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലന്ന് സർക്കാർ

സോളാര്‍ കമ്മിഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണനില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. യു ഡി എഫ് സർക്കാരിന്റെ ഭരണ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസാണ് കമ്മിഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിയമനത്തിലെ കാബിനറ്റ് രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























