അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച പ്രശ്നങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സഭയില്‍ നിന്നിറങ്ങിപ്പോയത്. കെ.മുരളീധരന്‍ നല്‍കിയ നോട്ടീസാണ് സ്പീക്കര്‍ തള്ളിയത്.
അതേസമയം ഇ. ശ്രീധരനെ സര്‍ക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശ്രീധരനെ അപമാനിച്ച് ഇറക്കിവിട്ടതാണെന്നും സര്‍ക്കാര്‍ കൗശത്തോടെ കാര്യങ്ങള്‍ നീക്കുകയാണെന്നും കുറ്റപ്പെടുത്തിയ ചെന്നിത്തല സര്‍ക്കാര്‍ അഴിമതിക്കുവേണ്ടിയാണോ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് സംശയമുണ്ടെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha


























