'മധു'വിന്റെ എണ്ണം കൂടിവരികയാണോ..? പൊഴിയൂരിൽ മോഷ്ടാവെന്നാരോപിച്ച് മാനസിക രോഗിയെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാരുടെ ക്രൂരത

മോഷ്ടാവെന്ന് ആരോപിച്ച് കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയ മധുവിനെ മലയാളികൾ മറക്കില്ല. അത്രപെട്ടെന്നൊന്നും മാഞ്ഞുപോകുന്നതല്ല മധുവിന്റെ നിഷ്കളങ്കമായ ആ മുഖം. ഇതിനുപിന്നാലെ സമാനമായ മറ്റൊരു സംഭവം കൂടി അരങ്ങേറിയിരിക്കുകയാണ്. മോഷ്ടാവെന്ന് ആരോപിച്ച് പൊഴിയൂര്‍ കൊല്ലി സ്വദേശിയായ ജോസ് എന്ന യുവാവിനെ ജനക്കൂട്ടം മരത്തിൽ കെട്ടിയിട്ട് ചോദ്യം ചെയ്തു. ജോസ് മനസികരോഗിയാണെന്നറിഞ്ഞിട്ടും ജനങ്ങൾ ക്രൂരമായി പെരുമാറുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പൊഴിയൂരിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ നഗരത്തിലൂടെ വിവസ്ത്രനായി പോകുകയായിരുന്ന ജോസിനെ നാട്ടുകാര്‍ ആദ്യം ഓടിക്കുകയും ശേഷം ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിടുകയുമായിരുന്നു. പൊഴിയൂര്‍ പ്രദേങ്ങളില്‍ കുറച്ചുനാളുകളായി നഗ്ന മോഷ്ടാവിന്റെ ശല്ല്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ മോഷ്ടാവിനെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഈ സമയത്താണ് പകല്‍ വിവസ്ത്രനായിക്കണ്ട രോഗിയായ ജോസിനെ ജനകൂട്ടം പിടികൂടി വിചാരണ ചെയ്തത്.
ജനക്കൂട്ടം ജോസിനെ വിചാരണചെയ്യുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് മോഷ്ടാവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പോലീസിനെ അറിയിച്ചെങ്കിലും പോലീസ് എത്തുംവരെ ജനക്കൂട്ടം ചോദ്യം ചെയ്യുകയായിരുന്നു. നാട്ടിലുള്ള മോഷണകുറ്റങ്ങളെല്ലാം ജോസിന്റെ തലയില്‍ പഴിചാരിയ ജനക്കൂട്ടം ഓരോ മോഷണവും എടുത്ത് പറഞ്ഞ് ജോസിനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീട് സ്ഥലത്തെത്തിയ പൊഴിയൂര്‍ പോലീസ് ജോസിനെ കസ്റ്റഡിയിലെടുത്തു. ജോസിന്റെ രക്ഷാകര്‍ത്താക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചികിത്സാരേഖകളുമായി ബന്ധുക്കള്‍ പോലീസ് സ്റ്റേഷനിലെത്തുകയും തുടര്‍ന്ന് പൊഴിയൂര്‍ പോലീസ് ജോസിനെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോടതി ജോസിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























