Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഡി.ജി.പി ജേക്കബ് തോമസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി

10 MARCH 2018 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

ഹൈക്കോടതി ജസ്റ്റിസുമാരായ പി.ഉബൈദ്, എബ്രഹാംമാത്യു എന്നിവര്‍ക്കെതിരെ ഡി.ജി.പി ജേക്കബ് തോമസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്‍കി. സംസ്ഥാന ചീഫ് സെക്രട്ടറി വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് മലയാളിവാര്‍ത്തയ്ക്ക് കിട്ടി. സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജസ്റ്റിസുമാര്‍ക്കെതിരെ പരാതി നല്‍കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണ്. ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതിന് സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജുഡീഷ്യറിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

2017 ഫെബ്രുവരി ആദ്യം മുതല്‍ തനിക്കെതിരെയുള്ള എല്ലാ വിധികളിലും നിശിതമായി വിമര്‍ശിക്കുന്നു, അവയെല്ലാം മാധ്യമങ്ങളിലൂടെ ആഘോഷിക്കുന്നു. ഇ.പി ജയരാജന്‍ കേസ് വിധിയിലും തുടര്‍ന്നുണ്ടായ വിജിലന്‍സ് രാജ് കേസിലും പാറ്റൂര്‍ കേസിലും അനൂപ് ജേക്കബ്. കെ എം മാണി എന്നിവര്‍ക്കെതിരായ കേസുകളിലും സ്‌കൂള്‍ യുവജനോത്സവ കേസുകളിലും ഇതു പ്രകടമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഔദ്യോഗിക ജീവിതത്തിലുടനീളം അഴിമതിക്കെതിരെയും ഭരണാധികാരികളുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെയും ശക്തമായി നിലകൊള്ളുന്ന ഉദ്യോഗസ്ഥനാണ് ഞാന്‍. കോടതി നിലപാടുകള്‍ മാനസികമായി തളര്‍ത്താനും നിശ്ശബ്ദനാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഞാന്‍ അന്വേഷണം തുടങ്ങിവച്ച അഴിമതി കേസുകള്‍ അവസാനിപ്പിക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്യുകയാണുണ്ടായത്. ഈ കേസുകളില്‍ പെട്ട കക്ഷികള്‍ മുന്‍ കയ്യെടുത്ത് കോടതിയെ എനിക്കെതിരെയുള്ള ഉപജാപങ്ങള്‍ക്കും ഗൂഢാലോചനയ്ക്കും ഉപയോഗിക്കുന്നു. പറയുന്നതെല്ലാം സത്യങ്ങളാണ്,
ആരോപണങ്ങളല്ലെന്നും പരാതിയില്‍ പറയുന്നു. അനുയോജ്യമായ അന്വേഷണ ഏജന്‍സികള്‍ ഈ കേസുകള്‍ പരിശോധിച്ച് അന്വേഷണം നടത്തണം.

ജസ്റ്റിസ് ഉബൈദിനെതിരെ ജേക്കബ് തോമസ് ആരോപണങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ഔദ്യോഗികമായി ലഭിച്ച നിയമോപദേശം അനുസരിച്ച്, ചുരുങ്ങിയ കാലത്തിനിടെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഉബൈദ് എനിക്കെതിരെ പ്രസ്താവിച്ച വിധികള്‍ക്കെല്ലാം പൊതുസ്വഭാവം ഉള്ളതായി മനസ്സിലാക്കുന്നു. അത് അഴിമതി വിരുദ്ധഭരണ നിര്‍വ്വഹണത്തിന് അനുകൂലമല്ല. ഉന്നത വ്യക്തികള്‍ ഉള്‍പ്പെടുന്ന അഴിമതി കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന അനേകം വിധികള്‍ ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചില്‍ നിന്നും വന്നിട്ടുണ്ട്. ഒരു എഫ്‌ഐആര്‍ മുഖാന്തരം വിജിലന്‍സ് കോടതിയിലെത്തിയിട്ടുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കുവാനും തെളിവുകള്‍ വേഗത്തില്‍ ശേഖരിക്കുവാനുമുള്ള ഉദ്യോഗസ്ഥരുടെ കാര്യശേഷിയെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പൊതുതാത്പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ച വിജിലന്‍സ് കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ജസ്റ്റിസ് ഉബൈദ് നടത്തിയെന്നും പരാതിയില്‍ പറയുന്നു.

ജസ്റ്റിസ് ഉബൈദിന്റെ വിധി പ്രസ്താവനകള്‍, അക്കാലത്തെ വിഎ.സി.ബിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പലതും വൈകിപ്പിക്കാനും , ആന്റികറപ്ഷന്‍ ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍മാരുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുവാനുമാണ് ഇടയാക്കിയത്. അന്ന് തുടങ്ങിവച്ച പല അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഫലമെന്തായിരുന്നെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. വേസ്റ്റഡ് ക്രോര്‍സ് പ്രോഗ്രാം, എഡ്യൂ-വിജില്‍, വിസില്‍ ബ്ലോവേഴ്‌സ് അവാര്‍ഡ് പ്രോഗ്രാം, എറൈസിംഗ് കേരള എക്‌സിബിഷന്‍സ്, വിസില്‍ നൗ മൊബൈല്‍ ആപ്പ്, വിജ്-നെറ്റ്, കണ്‍കറന്റ് വിജിലന്‍സ്, നോ യുവര്‍ പ്രോജക്റ്റ്‌സ് പ്രോഗ്രാം എന്‍വയോണ്‍മെന്റല്‍ റിസ്‌ക് വിജിലന്‍സ്, കേരള ആന്റി കറപ്ഷന്‍ ഇന്‍ഡക്‌സ്, ആന്റി കറപ്ഷന്‍ ഇന്‍ഡക്ഷന്‍ ട്രെയിനിംഗ്, ആര്‍.എ.എ.എം ഗുഡ് ഗവര്‍അന്‍സ് ഓഡിറ്റ്, വാട്ടര്‍-വിജില്‍, ബെനിഫിറ്റ് ട്രാക്കിംഗ് ഓഡിറ്റ്, ആന്റി കറപ്ഷന്‍ റിസര്‍ച്ച് , എന്‍ എസ് എസ് വിജില്‍ ഹെല്‍പ് ഡെസ്‌ക് എന്നിങ്ങനെയുള്ളവ ഉദാഹരണങ്ങളാണ്.

ഗവണ്‍മെന്റ് പ്രോസിക്യൂട്ടര്‍മാരുടെ അലംഭാവവും അജ്ഞതയും ഉന്നതര്‍ ഉള്‍പ്പെടുന്ന കേസുകളുടെ വാദത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള അനുഭവസമ്പത്തുള്ള അഞ്ച് അഭിഭാഷകരടങ്ങുന്ന നിയമോപദേശ സംഘത്തിന്റെ അഭിപ്രായവും ഇത് തന്നെയാണ്. പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതാകട്ടെ രാഷ്ട്രീയ ചായ്‌വുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. 22-2-2017ലെ നിയമോപദേശത്തിന്റെ കോപ്പിയും പരാതിക്കൊപ്പം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.


കണ്ണൂര്‍ , അഴിക്കല്‍ തുറമുഖത്തിന്റെ പരിസ്ഥിതി നാശത്തിലേക്കെത്തിച്ച അഴിമതിയെ സംബന്ധിക്കുന്ന വസ്തുതകള്‍ 5-2-2014 ല്‍ സംസ്ഥാന എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്‌മെന്റ് അതോറിറ്റിയ്ക്ക് കൈമാറി. അതിന്റെ ഫോളോ അപ്പ് രേഖകള്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് ആന്റ് എണ്‍വയോണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റിനും കൈമാറി. അതോടെ തുറമുഖ ഡിപ്പാര്‍ട്ടുമെന്റിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും എന്നെ നീക്കം ചെയ്തു. നീക്കം ചെയ്തതിനുശേഷം രണ്ടര മാസത്തോളം മറ്റൊരു സ്ഥാനത്തേക്കേും തനിക്ക് നിയമനം നല്‍കിയില്ലെന്നു മാത്രമല്ല തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുക, പരാതി നല്‍കുക തുടങ്ങിയ പ്രതികാര നടപടികളും കൈക്കൊണ്ടിട്ടുണ്ട്.

പാറ്റൂര്‍ കേസ് അസാധുവാക്കി കൊണ്ട് രണ്ട് ഘട്ടങ്ങളിലായി 28-03-2017 ല്‍ ജസ്റ്റിസ് ഉബൈദും പിന്നീട് 8-2-2018 ല്‍ ജസ്റ്റിസ് ഏബ്രഹാം മാത്യുവും ഉത്തരവുകള്‍ പുറപ്പെടുവിച്ചപ്പോള്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ അന്വേഷിച്ചിരുന്ന ആ കേസില്‍ തന്റെ ഭാഗം ശരിയായി വാദിക്കാന്‍ ശരിയായ നിയമ സഹായം നല്‍കിയിട്ടില്ല. പ്രതികാര നടപടികളുടെ ഭാഗമായി തന്നെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്. ജസ്റ്റിസ് പി ഉബൈദ്, ജസ്റ്റിസ് ഏബ്രഹാം മാത്യു എന്നിവര്‍ക്കു മുമ്പാകെ ഹൈക്കോടതിയില്‍ എത്തിയ, ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളുടെ വാദങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ അട്ടിമറിച്ചുവെന്ന് സംശയിക്കാന്‍ തക്ക കാരണങ്ങളുണ്ടെന്നും അതിനാല്‍ 2017-2018 കാലത്ത് വി.എ.സി.ബി അന്വേഷിച്ചിരുന്ന കേസുകള്‍ പുനരന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (34 minutes ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (47 minutes ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (1 hour ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (1 hour ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (1 hour ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (2 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (2 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (2 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (2 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (3 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (5 hours ago)

Malayali Vartha Recommends