എതിർപ്പുകൾ പമ്പകടന്നു ഒടുവില്‍ സുഗതന്‍റെ വര്‍ക്ഷോപ്പിന് പഞ്ചായത്തിന്‍റെ അനുമതി

നിർമ്മാണ പ്രവർത്തനം തടഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സുഗതന്‍റെ കുടുംബത്തിന് വര്‍ക്ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്തിന്‍റെ അനുമതി. സിപിഐ യുവജന സംഘടനയായ എഐവൈഎഫ് എഫിന്‍റെ കൊടികുത്തല്‍ സമരത്തെത്തുടര്‍ന്ന് നിർമാണ പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്നാണ് സുഗതൻ ജീവനൊടുക്കിയത്.
എതിര്‍പ്പിനേത്തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സിപിഎം അംഗങ്ങള്‍ ഒന്നാകെ വര്‍ക്ഷോപിന് അനുമതി നല്‍കണം എന്ന നിലപാടാണ് സ്വീകരിച്ചത്. നേരത്തെ, മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സുഗതന്‍റെ മക്കള്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി വര്‍ക്ഷോപിന് അനുമതി നല്‍കിയത്.
https://www.facebook.com/Malayalivartha


























