പല കേസുകളിലും യഥാസമയം നിയമോപദേശം ലഭിച്ചില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ്

താനെടുത്ത പല കേസുകളും അട്ടിമറിക്കപ്പെട്ടെന്നും അവ സംസ്ഥാനത്തിന് പുറത്തുള്ള സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡി.ജി.പി ജേക്കബ് തോമസ് സുപ്രീംകോടതി ചീഫ് ജസ്റ്റിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. തന്നെ അധിക്ഷേപിക്കുന്നതിനിടെ ആരെങ്കിലും നിയമവാഴ്ചയുടെ പിടിയില്‍ പെടാതെ പോയിട്ടുണ്ടോ എന്നത് ആഴത്തില്‍ പരിശോധിക്കണം. മണല്‍ഖനനം, ബാര്‍കേസ് പാറ്റൂര്‍കേസ് എന്നിവ കൂടാതെ വിജിലന്‍സ് അന്വേഷിച്ചിരുന്ന കേസുകളില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്താനുള്ള സാഹചര്യം ഒരുക്കണം. വിജിലന്‍സിന് രഹസ്യ വിവരം തന്നയാള്‍ വെളിപ്പെടുത്തിയ വസ്തുതകളുടെ സത്യാവസ്ഥ പരിശോധിച്ചറിയാനും വേണ്ട നിലപാടുകള്‍ സ്വീകരിക്കണമെന്ന് 2010ല്‍ റിട്ട് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ അതില്‍ കാര്യക്ഷമമായ നടപടിയുണ്ടായില്ല.
അഴിമതിക്കെതിരെ നിലപാടെടുത്തതിനെ നിശബ്ദമാക്കുക മാത്രമായിരുന്നില്ല, എനിക്കതിരെ എടുത്ത പ്രതികാര നടപടികളുടെ ലക്ഷ്യം. അഴിമതിയേയും അതിന് സഹായിക്കുന്നവരെയും സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥ തലത്തിലും ഭരണനേതൃത്വത്തിലുള്ള അഴിമതിക്കാരെല്ലാം കൈകോര്‍ത്തത്. ഐക്യരാഷ്ട്ര സംഘടനയുടെ അഴിമതിക്കെതിരെയുള്ള കണ്‍വെന്‍ഷനില്‍ അഴിമതിയുടെ വിവിധ തലങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നതു പോലെയുള്ള അധികാര ദുര്‍വിനിയോഗം ഇവിടെയും നടന്നിട്ടുണ്ട്. കര്‍ത്തവ്യങ്ങള്‍ ദുരുപയോഗം ചെയ്യുക, നീതി നിര്‍വ്വഹണം തടസ്സപ്പെടുത്തുക എന്നിവയെല്ലാം സംഭവിച്ചിട്ടുണ്ട്. അഴിമതിക്കേസില്‍ കുറ്റാരോപിതരായവരെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് 2010ല്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ ഹൈക്കോടതിയില്‍ മുടങ്ങിയതെന്ന് സംശയമുണ്ട് അതേ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha


























