കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയർത്താൻ സർക്കാർ നീക്കം; പ്രതിഷേധവുമായി എ ഐ വൈ എഫ്

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപത് വയസ്സാക്കാനാണ് നിര്‍ദ്ദേശം. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കണമെന്നും ഘടകകക്ഷികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെക്കുറിച്ച് പാർട്ടിയിൽ ആലോചിച്ച ശേഷം മറുപടി പറയാമെന്ന് ഘടകകക്ഷികള്‍ വ്യക്തമാക്കി. അതേസമയം കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സർക്കാർ നീക്കത്തെ എതിർത്ത് യുവജന സംഘടനയായ എ ഐ വൈ എഫ് രംഗത്തെത്തി. നടപടിയുമായി സർക്കാർ മുന്നോട്ട് പോയാൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് എ ഐ വൈ എഫ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























