കെഎസ്ആര്‍ടിസി പെൻഷൻ പ്രായം 60 വയസാക്കി ഉയർത്താനുള്ള നിർദ്ദേശത്തിനെതിരെ സിപിഐ യുവജനസംഘടന എഐവൈഎഫ്

കെഎസ്ആര്‍ടിസി പെൻഷൻ പ്രായം 60 വയസാക്കി ഉയർത്താനുള്ള നിർദ്ദേശത്തിനെതിരെ സിപിഐ യുവജനസംഘടന എഐവൈഎഫ് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ഉയർത്തുകയാണെങ്കിൽ ശക്തമായ യുവജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാൻ കടുത്ത നടപടികൾ വേണമെന്നും പെൻഷൻ പ്രായം കൂട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കണമെന്നും മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
പെൻഷൻ പ്രായം 60 ആക്കണമെന്നുള്ള നിർദേശം അദ്ദേഹം യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വേണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. പെൻഷൻ പ്രായം കൂട്ടുന്നത് സർക്കാരിന്റെ നയമല്ലെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞു ദിവസങ്ങൾക്കകം കെഎസ്ആര്‍ടിസിയിൽ പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദ്ദേശം എൽഡിഎഫിൽ അവതരിപ്പിച്ചത് ചെറുപ്പക്കാരിൽ ഈ സർക്കാരിനോടുള്ള വിശ്വാസ്യത കുറയ്ക്കുവാൻ കാരണമാകുമെന്നും അതുകൊണ്ടുതന്നെ ഈ തീരുമാനത്തിൽനിന്നും പിൻമാറിയില്ലെങ്കിൽ ശക്തമായ യുവജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എഐവൈഎഫ് പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























