ഹോട്ടലില്‍ നിന്നും ആഹാരം കഴിച്ചശേഷം 2000 രൂപയുടെ കള്ളനോട്ട് നല്‍കി; സഹോദരങ്ങൾ പിടിയിൽ

കുമളിയിൽ കള്ളനോട്ടുമായി സഹോദരങ്ങൾ പിടിയിലായി. പാലക്കാട് ഒറ്റപ്പാലം കല്ലേപറമ്പില്‍ സുകേശന്‍(47), ഗിരീശന്‍(43) എന്നിവരെയാണ് കള്ളനോട്ടുകളുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തേക്കടിയിലെ ഒരു ഹോട്ടലില്‍നിന്നും ആഹാരം കഴിച്ച ശേഷം 2000 രൂപയുടെ കള്ളനോട്ട് നല്‍കിയിരുന്നു. നോട്ട് പരിശോധിച്ചപ്പോള്‍ കള്ളനോട്ടാണോ എന്ന് സംശയം തോന്നിയ ഹോട്ടലുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും ചോദ്യം ചെയ്തിരുന്നു.
ഇവരുടെ കാറില്‍ നിന്നു നാല് കള്ളനോട്ടുകളും പോലീസ് കണ്ടെടുത്തു. ഇവ കുമളിയിലെ ബാങ്കില്‍ എത്തിച്ച് പരിശോധിച്ചതോടെ കള്ളനോട്ടാണെന്ന് ഉറപ്പിച്ചു. പ്രതികളേക്കുറിച്ച് പോലീസ് ഒറ്റപ്പാലത്ത് അന്വേഷണം നടത്തിയിരുന്നു. സമ്മാനാര്‍ഹമായ ലോട്ടറികള്‍ കൃത്രിമമായി നിര്‍മിച്ചു പണം തട്ടിയതിന് രണ്ടുപേരും പിടിയിലായതായും പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതായും വിവരം ലഭിക്കുകയും ചെയ്തു. ലോട്ടറിക്കൊപ്പം നിര്‍മിച്ച വ്യാജനോട്ടുകളാണിതെന്നു പ്രതികള്‍ സമ്മതിക്കുകയും ചെയ്തു. കമ്പ്യൂട്ടറും കളര്‍പ്രിന്ററും ഉപയോഗിച്ച് വീട്ടില്‍ കള്ളനോട്ട് നിര്‍മാണം നടത്തിവരികയായിരുന്നു ഇരുവരും.
https://www.facebook.com/Malayalivartha

























