വേനൽച്ചൂടിൽ കേരളം ചുട്ടുപൊള്ളുന്നു; ഏറ്റവും ഉയര്‍ന്ന താപനിലയുമായി കോട്ടയം മുന്നിൽ

ഇത് വേനൽക്കാലമാണ്. കേരളത്തിൽ ചൂട് ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ പുനലൂരിലും പാലക്കാട്ടും കോഴിക്കോട്ടും കണ്ണൂരും മാത്രമാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ ചൂടിന്റെ കാര്യത്തിൽ മുന്നിൽനിൽക്കുന്നത് കോട്ടയമാണ്. കഴിഞ്ഞദിവസം 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കോട്ടയത്തു രേഖപ്പെടുത്തിയത്
2004 മാര്‍ച്ച് ഒന്‍പതിനാണ് മുമ്പ് കോട്ടയത്ത് 38.5 ഡിഗ്രി രേഖപ്പെടുത്തിയത്. അതിനുശേഷം ഇപ്പോഴാണ് കോട്ടയം ഇത്രയും ഉയർന്നതാപനിലയിൽ എത്തിയിരിക്കുന്നത്. വ്യാഴാഴ്ചയിലെ 35.5-ല്‍നിന്നു മൂന്നു ഡിഗ്രി വർധിച്ചാണ് 38.5 ലെത്തിയത്. ആലപ്പുഴയിലും കോട്ടയത്തും രാത്രി താപനിലയില്‍ ഒരു ഡിഗ്രിക്കു മുകളിലാണു വര്‍ധന. അതേസമയം, പകല്‍, രാത്രി താപനിലകളിലെ വര്‍ധന ഉഷ്ണതരംഗത്തിന് ഇടയാക്കുമോയെന്നും ആശങ്കയുണ്ട്. നിരീക്ഷണ കേന്ദ്രങ്ങളിലെ ചൂട് 40 ഡിഗ്രി കവിയുകയോ രാത്രി താപനിലയില്‍ മൂന്നു ഡിഗ്രിയുടെ വര്‍ധനയുണ്ടാകുകയോ ചെയ്യുമ്ബോഴാണ് ഉഷ്ണതരംഗം ബാധിച്ചതായി പ്രഖ്യാപിക്കുന്നത്. 2016 ഇത്തരത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം തൃശൂര്‍ വെള്ളാനിക്കരയിലും 38.5 ഡിഗ്രിയായിരുന്നു ചൂട്. പൊതുവേ ചൂടു കൂടുതല്‍ രേഖപ്പെടുത്തുന്ന പാലക്കാട്ട് ഇതേസമയം 36.9 ഡിഗ്രിയും പുനലൂരില്‍ 37.4 ഡിഗ്രിയുമായിരുന്നു താപനില.
ഒരു ദിവസം കൊണ്ടു മൂന്നു ഡിഗ്രി ചൂട് കൂടിയത് അപൂര്‍വമായി സംഭവിക്കുന്നതാണെന്നും ഇനിയുള്ള ദിവസങ്ങളില്‍ ചൂടിന്റെ അളവില്‍ നേരിയ കുറവിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ സുദേവന്‍ പറഞ്ഞു. കോട്ടയത്തു താപനിലയില്‍ ശരാശരി 2.5 ഡിഗ്രിയുടെയും ആലപ്പുഴയില്‍ 2.7 ഡിഗ്രിയുടെയും വര്‍ധനയുണ്ട്. ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് 2016 ല്‍ പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ്, 41.9 ഡിഗ്രി സെല്‍ഷ്യസ്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഇത്തവണ റെക്കോഡ് ഭേദിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.ശക്തമായ വേനല്‍മഴയ്ക്ക് ഏപ്രില്‍ പകുതിവരെ കാത്തിരിക്കേണ്ടി വരും. ഇപ്പോള്‍ മഴ പെയ്താലും തെക്കന്‍ ജില്ലകളില്‍ പെയ്തുമാറാനാണ് സാധ്യത. രാത്രി താപനിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























