കരാട്ടെ ക്ലാസിലേക്ക് അതീവ സന്തോഷത്തോടെ അനുജനും കൂട്ടുകാരനുമൊപ്പം സൈക്കിളില്‍ പോയതായിരുന്നു രാഹുൽ; എന്നാൽ വിധി മറ്റൊന്നായിരുന്നു

പാലിയോടിന് അടുത്ത് സൈക്കിള്‍ തോട്ടിലേക്കുവീണ് നാലാം ക്ലാസുകാരന്‍ മരിച്ചു. കുറുവോട് കുളക്കോട്ടകോണം മേക്കിന്‍കര രാഹുല്‍ഭവനില്‍ റെജിയുടെയും പ്രജിതയുടെയും മകന്‍ രാഹുല്‍ പി.റെജി(10)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പാലിയോട് കുളക്കോട്ടുകോണത്തിന് സമീപം താന്നിമൂട് തോട്ടിലാണ് അപകടം നടന്നത്. സ്കൂളില്‍നിന്ന് വീട്ടിലെത്തി ആഹാരം കഴിച്ചശേഷം കുറുവാടിലെ കരാട്ടെ ക്ലാസില്‍ പോകാൻ രാഹുലും അനുജനും കൂട്ടുകാരനായ ആഷിന്റെ സൈക്കിളില്‍ കയറിപോയതായിരുന്നു.
വീടിന് കുറച്ചകലെയുള്ള കുത്തനെയുള്ള ഇറക്കത്തില്‍ വച്ച് നിയന്ത്രണംവിട്ട് സൈക്കിള്‍ അടുത്തുള്ള 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. മൂന്നുപേരും തോട്ടിലേക്ക് വീഴുകയും ചെയ്തു. രാഹുൽ അടുത്തുള്ള പാറക്കെട്ടില്‍ തലയിടിച്ചാണ് വീണത്. അതുവഴി വന്ന വിദ്യാര്‍ഥിനിയുടെ നിലവിളികേട്ട് ആളുകൾ ഓടിക്കൂടുകയും മൂന്നുപേരെയും കാരക്കോണത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
രാഹുലിന്റെ അനുജന്‍ രഞ്ജിത് പി.റെജി (9)യെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലും സമീപവാസിയായ പള്ളിപുരവീട്ടില്‍ ആഷി(15)നെ കാരക്കോണം മെഡിക്കല്‍കോളേജാശുത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാഹുലിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിവള ഓള്‍സെയിന്റ്സ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് രാഹുല്‍.
https://www.facebook.com/Malayalivartha

























