സുപ്രീം കോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ലൗ ജിഹാദ് കേസിൽ കുടുങ്ങിയ ഹാദിയ... വരും ദിവസങ്ങളിൽ വാർത്താ സമ്മേളനം വിളിച്ച് മാദ്ധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടന്ന് ഷെഫിൻ ജഹാൻ

സുപ്രീം കോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ലൗ ജിഹാദ് കേസിൽ കുടുങ്ങിയ ഹാദിയ പറഞ്ഞു. തന്റെ പ്രശ്നത്തിൽ ആദ്യാവസാനം കൂടെ നിന്ന പോപ്പുലർ ഫ്രണ്ടിന് നന്ദി പറയുന്നതായും ഹാദിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭർത്താവ് ഷെഫിൻ ജഹാനൊപ്പം സേലത്ത് നിന്ന് മടങ്ങിവന്ന ഹാദിയ, പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ.അബൂബക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ വാർത്താ സമ്മേളനം വിളിച്ച് മാദ്ധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ പറയുമെന്ന് ഷെഫിൻ ജഹാൻ പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. 2017 മേയ് 24നായിരുന്നു ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്. അതേസമയം, ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന പിതാവ് അശോകന്റെ ആരോപണത്തെ കുറിച്ചുള്ള എന്‍.ഐ.എ അന്വേഷണം തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha
























