രഹസ്യമായി വാര്‍ത്ത ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയാല്‍ പിടിയിലാകില്ലെന്ന് ആരും കരുതരുത്- വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മേധാവി അസ്താനയുടെ ശാസന

വിജിലന്‍സ് മേധാവിയായി ചുമതലയേറ്റയുടന്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ നിര്‍ദേശങ്ങളടങ്ങിയ രേഖ ചോര്‍ന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. വിജിലന്‍സിന്റെ പരിഗണനയിലുള്ള പ്രധാന കേസുകളുടെ പൂര്‍ണവിവരം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു നല്‍കിയ രേഖ വാര്‍ത്തയായിരുന്നു.
പ്രമുഖ ദിന പത്രത്തിന് അത് ചോര്‍ന്നുകിട്ടിയത് വിജിലന്‍സ് ഉദ്യോഗസ്ഥരില്‍ നിന്നാണെന്നു തറപ്പിച്ചുപറയുന്ന അസ്താന, ചോര്‍ത്തല്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണു നല്‍കുന്നത്. പത്രക്കാരെ സൂക്ഷിക്കുകയും അകറ്റിനിര്‍ത്തുകയും വേണം.
വിജിലന്‍സില്‍ നിന്ന് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നവരെ പിടികൂടാന്‍ വേണ്ടിവന്നാല്‍ പോലീസിന്റെ എല്ലാ അന്വേഷണ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. സംശയമുള്ളവരുടെ ഫോണ്‍ വിളികളുടെ രേഖകള്‍ വരെ പരിശോധിക്കും. ''രഹസ്യമായി വാര്‍ത്ത ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയാല്‍ പിടിയിലാകില്ലെന്ന് ആരും കരുതരുത്. ഔദ്യോഗികചട്ടങ്ങളും നിയമങ്ങളും പൂര്‍ണമായും പാലിക്കുന്നയാളാണു ഞാന്‍. നിങ്ങളും അങ്ങനെയായിരിക്കണം. ഔദ്യോഗിക ചട്ടങ്ങള്‍ പാലിക്കപ്പെടേണ്ടവയല്ലെന്ന മിഥ്യാധാരണ ആര്‍ക്കും വേണ്ട. വാര്‍ത്ത ചോര്‍ത്തുന്നവരുടെ പിന്നാലെ ഞാനുണ്ടാകും. രക്ഷപ്പെടാമെന്ന് ആരും കരുതേണ്ട''- അസ്താന വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























