ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്നതിന് കാരണം ഭയം... ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിച്ചാൽ പാർട്ടിയിലെ ഉന്നതർ കുടുങ്ങുമെന്ന് ചെന്നിത്തല

യുവ കോൺഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിച്ചാൽ പാർട്ടിയിലെ ഉന്നതർ കുടുങ്ങുമെന്ന ഭയം കാരണമാണ് ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന സർക്കാരിനും സി.പി.എമ്മിനും ഒന്നും മറച്ചു വയ്ക്കാനില്ലെങ്കിൽ സി.ബി.ഐ അന്വേഷണത്തെ അവർ ഭയപ്പെടുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ഏത് തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്ന് ആദ്യം പ്രഖ്യാപിച്ച സർക്കാർ ഇപ്പോൾ പിന്നാക്കം പോകുന്നത് പലതും മറച്ചു വയ്ക്കാനുള്ളത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലിച്ചവരെ കൂടി പിടികൂടണം. അതിനായി ഗൂഢാലോചന അന്വേഷിക്കണം. ഇക്കാര്യത്തിൽ സർക്കാരിന് താല്പര്യമില്ല. ഇപ്പോൾ സംസ്ഥാന പൊലീസ് നടത്തുന്ന കേസന്വേഷണം ഫലപ്രദമല്ലെന്ന് വസ്തുതകൾ പരിശോധിച്ചാണ് ഹൈക്കോടതി കണ്ടെത്തിയത്''- ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha
























