മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം മാര്‍ച്ച് 14ന് തുറക്കും

മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം മാര്‍ച്ച് 14ന് വൈകീട്ട് അഞ്ചിന് തുറക്കും. 15 മുതല്‍ 19 വരെ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. 19ന് നടയടച്ചാല്‍ ഉത്രം ഉത്സവത്തിനായി 20ന് വൈകീട്ട് അഞ്ചിന് തുറക്കും.
പിന്നെയുള്ള 10 ദിവസം ഉത്സവത്തിന്റെ നാളുകളാണ്. മാര്‍ച്ച് 21ന് രാവിലെ 10.21നും 11.02നും മധ്യേയാണ് കൊടിേയറ്റ്. 29ന് ശരംകുത്തിയില്‍ പള്ളിവേട്ട ചടങ്ങുകള്‍ നടക്കും. 30ന് രാവിലെ അയ്യപ്പസ്വാമിയുടെ ആറാട്ട് വിഗ്രഹം ആനപ്പുറത്തേറ്റി പമ്പയിലേക്ക് എഴുന്നള്ളത്ത് നടത്തും.
പമ്പയില്‍ ആറാട്ട് കഴിഞ്ഞ് വൈകിട്ടോടെ തിരിച്ചെഴുന്നള്ളത്ത് നടത്തി സന്നിധാനത്തെത്തി പൂജകള്‍ പൂര്‍ത്തിയാക്കും. രാത്രി 10ന് നട അടക്കുന്നതോടെ 10 ദിവസത്തെ ഉത്സവത്തിന് സമാപനമാകും.
പിന്നെയുള്ള 10 ദിവസം ഉത്സവ നാളുകളാണ്. മാര്‍ച്ച് 21ന് രാവിലെ 10.21നും 11.02നും മധ്യേയാണ് കൊടിേയറ്റ്. 29ന് ശരംകുത്തിയില്‍ പള്ളിവേട്ട ചടങ്ങുകള്‍ നടക്കും. 30ന് രാവിലെ അയ്യപ്പസ്വാമിയുടെ ആറാട്ട് വിഗ്രഹം ആനപ്പുറത്തേറ്റി പമ്പയിലേക്ക് എഴുന്നള്ളത്ത് നടത്തും.
പമ്പയില്‍ ആറാട്ട് കഴിഞ്ഞ് വൈകീേട്ടാടെ തിരിച്ചെഴുന്നള്ളത്ത് നടത്തി സന്നിധാനത്തെത്തി പൂജകള്‍ പൂര്‍ത്തിയാക്കും. രാത്രി 10ന് നട അടക്കുന്നതോടെ 10 ദിവസത്തെ ഉത്സവത്തിന് സമാപനമാകും.
https://www.facebook.com/Malayalivartha
























