ചുഴലി രോഗത്തിന് നൽകുന്ന മരുന്ന്; ഇവർ വിദ്യാർത്ഥികൾക്ക് ലഹരിക്കായി തുച്ഛമായ വിലയ്ക്ക് വിൽക്കും; കോളേജുകളിൽ മയക്കുഗുളികകള്‍ എത്തിക്കുന്ന സംഘം ചെയ്യുന്നതിങ്ങനെ...

കൊച്ചിയിൽ കോളേജുകളിലെ വിദ്യാർഥികൾക്കിടയിൽ മയക്കുഗുളികകൾ വിൽക്കുന്ന സംഘത്തെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എക്സൈസ് സംഘം പിടികൂടി. കമ്പം തേനി സ്വദേശികളായ മുരളീധരൻ, വേണുകുമാർ എന്നിവരെയാണ് 350 ലധികം ഗുളികളുമായി എക്സൈസ് പിടികൂടിയത്. പിടിയിലായവരിൽ മുരളീധരൻ എൽഐസി ഏജന്‍റും, വേണുകുമാർ മറൈൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമാണ്.
ചുഴലി രോഗത്തിന് നൽകുന്ന മരുന്ന് ലഹരിക്കായി വിദ്യാർത്ഥികൾക്കിടയിൽ തുച്ഛമായ വിലയ്ക്ക് വില്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണിവർ. ഇവരുടെ ഈ മയക്കുഗുളിക കഞ്ചാവോ സിഗററ്റോ പോലെയല്ല, ഉപയോഗിച്ചാൽ തൊട്ടടുത്തുള്ളവർക്ക് പോലും മണം കിട്ടില്ല. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളാണ് സ്ഥിരം കസ്റ്റമേഴ്സ്. മധുരയിൽനിന്നും വരുത്തുന്ന 10 രൂപ മാത്രമുള്ള ഈ ഗുളികയിലെ വില മായ്ക്കുകയും ഇത് ക്യാംപസുകളിൽ 100 രൂപക്ക് വിൽക്കുകയും ചെയ്യും. പല തവണ മരുന്നെത്തിച്ച ഇവർ പിന്നീട് ഫോൺ വഴി ആവശ്യക്കാരെ തേടുകയും ചെയ്യും.
https://www.facebook.com/Malayalivartha
























