മകന് രാജ്യസഭ, ബോര്‍ഡ് അംഗങ്ങള്‍ ഉടന്‍ വേണം... ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭീഷണി; എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍ തീരുമാനമെടുക്കും

ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന് ഒരിക്കല്‍ക്കൂടി ഭീഷണി മുഴക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ രാജ്യസഭാ സീറ്റും രാജ്യസഭാ സീറ്റും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും ഉടന്‍ വേണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. ബിഡിജെഎസിന് അര്‍ഹിക്കുന്ന പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. രാജ്യസഭാ സീറ്റും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകാത്തതിലും ബിഡിജെഎസിന് അതൃപ്തിയുണ്ട്.
14ന് കണിച്ചുകുളങ്ങരയില്‍ ബിഡിജെഎസിന്റെ അടിയന്തിര യോഗം തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ സമര്‍പ്പിച്ചു തുടങ്ങാം എന്നിരിക്കെ ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണവും ഇതുവരെ ബിഡിജെഎസ് നേതൃത്വത്തിന് ലഭിച്ചിട്ടില്ല. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭാ സീറ്റും 14 ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്നുള്ള വാര്‍ത്തകള്‍ ബിജെപിയുടെ ഭാഗത്തുനിന്നുതന്നെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുന്നതിന് സമ്മര്‍ദ്ദ തന്ത്രം എന്ന നിലയിലാണ് മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഡിജെഎസ് എന്ത് നിലപാട് സ്വീകരിക്കും എന്നകാര്യത്തിലും മാര്‍ച്ച് 14ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.
https://www.facebook.com/Malayalivartha
























