പ്രതികളെ പാർട്ടിയും കൈവിട്ടു ; ഷുഹൈബ് വധക്കേസിൽ പ്രതികളായ പ്രവർത്തകരെ സിപിഎം പുറത്താക്കി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. ആകാശ് തില്ലങ്കേരി, ടി.കെ അസ്കര്‍, കെ. അഖില്‍, സി.എസ് ദീപ് ചന്ദ് എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്നത് സിബിഐ തിരുവന്തപുരം യൂണിറ്റാണ്. ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചത്. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ വരണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























