സമവായ സാധ്യതകളില്ല ; അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞതായി മന്ത്രി എം.എം.മണി

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞുവെന്ന് മന്ത്രി എം.എം മണി. പദ്ധതി സംബന്ധിച്ച് മുന്നണിയിലും കോണ്‍ഗ്രസിലും എതിര്‍പ്പുള്ളതിനാല്‍ സമവായ സാധ്യതകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്ക് സംസ്ഥാനത്ത് ഇനി സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ സമവായം ഉണ്ടായാല്‍ പദ്ധതി തുടങ്ങാന്‍ കഴിയുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസില്‍ നിന്നു 2.52 കിലോമീറ്റര്‍ ദൂരെയാണു പുതിയ ഡാം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























