കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടുന്നു, കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ ഇങ്ങനെ

രാജ്യത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. 2014നും 2016നും ഇടയില്‍ ജീവനൊടുക്കിയ കുട്ടികളുടെ എണ്ണം ആധാരമാക്കിയാണ് വിലയിരുത്തല്‍. ഈ കാലയളവില്‍ 26,500 വിദ്യാര്‍ഥികളാണു വിവിധ മാര്‍ഗങ്ങളുപയോഗിച്ചു സ്വയം മരണംവരിച്ചതെന്നു കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി.
ആഭ്യന്തരസഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം ആഹിര്‍ ആവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ 9,474, 2015ല്‍ 8,934, 2014ല്‍ 8,068 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം. മഹാരാഷ്ട്രയാണ് 2016ലെ കുട്ടി ആത്മഹത്യകളില്‍ മുന്നില്‍; 1,350 പേര്‍. പശ്ചിമബംഗാള്‍ (1,147), തമിഴ്‌നാട് (981), മധ്യപ്രദേശ് (838) എന്നീ സംസ്ഥാനങ്ങള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.
1,230 കുട്ടികളുടെ ജീവനൊടുക്കല്‍ രേഖപ്പെടുത്തി 2015 ലും മഹാരാഷ്ട്ര തന്നെയാണ് ആദ്യസ്ഥാനത്തെത്തിയത്. 955 പേരുമായി തമിഴ്‌നാട് രണ്ടാമതും 730 കുട്ടികളുമായി ഛത്തീസ്ഗഡ് മൂന്നാമതുമുണ്ട്.
https://www.facebook.com/Malayalivartha
























