Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ദ്ധിക്കുന്നു; കൊല്ലത്തു വീണ്ടും മോഷണം, ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

15 MARCH 2018 11:21 AM IST
മലയാളി വാര്‍ത്ത

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ദ്ധിക്കുന്നു. കൊല്ലം നീണ്ടകര കണ്ണാട്ടുകുടി ശ്രീമഹാദേവി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കള്ളന്മാര്‍ മോഷ്ടിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ കൊല്ലം നഗരത്തിലും സമീപപ്രദേശത്തുമായി ക്ഷേത്രങ്ങളില്‍ നടക്കുന്ന രണ്ടാമത്തെ മോഷണമാണിത്. കണ്ണാട്ടുകുടി ശ്രീമഹാദേവി ക്ഷേത്രത്തിലെ ദേവീവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലു പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഇന്നലെ അപഹരിച്ചത്. നിത്യ ചാര്‍ത്തിനുള്ള നെക്ലസ്, മാല, കമ്മല്‍, മൂക്കുത്തി എന്നിവയാണു മോഷണം പോയത്.
കൂടാതെ ഗണപതി കോവിലിന് മുമ്പിലും സേവാ പന്തലിലുമുണ്ടായിരുന്ന കാണിക്കവഞ്ചികള്‍ കുത്തിതുറന്നു പണവും അപഹരിച്ചു. എഴുന്നള്ളത്തിനുള്ള ശീവേലി വിഗ്രഹവും ദേവിയുടെ ഉടവാളും മോഷ്ടാവ് കവര്‍ന്നു. ക്ഷേത്രത്തിലെ മാനേജര്‍ രാവിലെ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണു മോഷണം നടന്ന വിവരമറിയുന്നത്. ഓഫീസ് കൗണ്ടറിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മോഷണം നടന്നതായി മനസിലായത്.

തുടര്‍ന്നു ക്ഷേത്രം ഭാരവാഹികളേയും പോലീസിനേയും വിവരമറിയിച്ചു. ക്ഷേത്രപരിസരം സിസി ടിവി കാമറയുടെ നിരീക്ഷണത്തിലായിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങളും മോഷണരീതികളും കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ വെളുപ്പിന് ഒരു മണിക്ക് മോഷ്ടാവ് ക്ഷേത്രത്തില്‍ കയറുന്നത് കാമറാ ദൃശ്യങ്ങളിലു പതിഞ്ഞിട്ടുണ്ട്. ആദ്യം ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കതക് കമ്പി പാരക്കു തകര്‍ത്തു മോഷ്ടാവ് ഉള്ളില്‍ കയറുന്നതു ദ്യശ്യങ്ങളിലുണ്ട്. മണിക്കുറുകള്‍ക്കു ശേഷമാണു മോഷ്ടാവ് ക്ഷേത്രത്തില്‍ നിന്നു പുറത്തേക്കുവരുന്നത്. കൈലിയും ഷര്‍ട്ടും തലയില്‍ തൊപ്പിയും ധരിച്ചിട്ടുണ്ട്. ഈ ദ്യശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനു മുമ്പും ക്ഷേത്രത്തില്‍ പല തവണ മോഷണം നടന്നിരുന്നു. തുടര്‍ന്നാണ് ക്ഷേത്രത്തില്‍ കാമറകള്‍ സ്ഥാപിച്ചത്.

ദിവസങ്ങള്‍ക്കു മുമ്പാണു രാമന്‍കുളങ്ങര കൊച്ചുനട ക്ഷേത്രത്തില്‍ മോഷണം നടന്നത്. അവിടെയും ശ്രീകോവില്‍ കുത്തിതുറന്നു ദേവീവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഒന്നരപവന്റെ മാലയാണ് അപഹരിച്ചത്. ഇതിന്റെ അന്വേഷണം നടന്നുവരവെയാണ് അടുത്ത മോഷണം നടന്നത്. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദദ്ധരും ക്ഷേത്രത്തിലെത്തി തെളിവുകള്‍ ശേഖരിച്ചു. ചവറ പോലീസ് അന്വേഷണം ആരംഭിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (20 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (1 hour ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (1 hour ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (1 hour ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (2 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (3 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (4 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (4 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (4 hours ago)

Malayali Vartha Recommends