ഭൂലോക വിഡ്ഢിയും പൊട്ടനും നിരീശ്വരവാദിയും ചത്തുപോയി... പ്രഷര്‍കുക്കര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അന്തരിച്ചു, നിരീശ്വരവാദിയായതിനാല്‍ നരകത്തിലെത്തും, ഹോക്കിംങിനെ പരിഹസിച്ച് കേരളത്തിലെ ഒരു കൂട്ടം ഇസ്ലാമിസ്റ്റുകള്‍ രംഗത്ത്, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മലയാളികള്‍ ഹോക്കിംങിനെ അപമാനിക്കുന്നത് ഇങ്ങനെ

പ്രപഞ്ചത്തിന്റെ മഹാനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ അന്തരിച്ച വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേള്‍ക്കാനിടയായത്. പ്രപഞ്ചത്തിന്റെ തന്നെ കരുത്തുറ്റ മഹാനായ ഹോക്കിങ്‌സിനെതിരെ ഹീനമായ പ്രചാരണവുമായി കേരളത്തിലെ ഒരു കൂട്ടം ഇസ്ലാമിസ്റ്റുകള്‍ രംഗത്തെത്തി.
അപുര്‍വമായ നാഡിരോഗം ബാധിച്ച് ചക്രകേസരയില്‍ ശരീരം തളര്‍ന്നിരിക്കുമ്പോഴും അദ്ദേഹം പല പ്രവചനങ്ങളും നടത്തി. സ്റ്റീഫന്‍ ഹോക്കിങിന് ലോകം മുഴുവന്‍ അന്ത്യഞ്ജലി അര്‍പ്പിക്കുമ്പോഴും കേരളത്തിലെ ന്യൂജന്‍ ഇസ്ലാമിസ്റ്റുകള്‍ ഹോക്കിംങ്‌സിന്റെ മരണത്തെ യുക്തിവാദികള്‍ക്കുള്ള തിരിച്ചടിയായി ആഘോഷിച്ചു.
പ്രഷര്‍കുക്കര്‍ കണ്ടുപിടിച്ച മഹാനായ ശാസ്ത്രജ്ഞന്‍ വിടപറഞ്ഞു, ഇപ്പോള്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനിപ്പോള്‍ കാര്യങ്ങള്‍ എല്ലാം മനസ്സിലായിക്കാണും എന്നെല്ലാം പറഞ്ഞ് ഫേസ്ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പില്‍ ഹോക്കിങ്‌സിന്റെ മരണം സ്ഥിരീകരിച്ച് രണ്ടുമണിക്കുറിനുള്ളില്‍തന്നെ അസഭ്യവര്‍ഷം തുടങ്ങി.
ഇതില്‍ ഏറ്റവും വിചിത്രം ശാസ്ത്രപ്രചാരകന്‍ എന്നല്ലാതെ ഹോക്കിങ്‌സ് ഒരിക്കലും ഒരു മതവിമര്‍ശകന്‍ എന്ന നിലപാട് സ്വീകരിച്ചിട്ടില്ല. നാളിതുവരെ ഇസ്ലാമിനെ അദ്ദേഹം പേരെടുത്ത് വിമര്‍ശിച്ചിട്ടുമില്ല. യുക്തിവാദിയായിപ്പോയി എന്ന ഒറ്റക്കാരണമാണ് ന്യൂജന്‍ ഇസ്ലാമിസ്റ്റുകള്‍, ഒരു ഉറുമ്പിനെപ്പോലും വേദനിപ്പിക്കാത്ത ഈ മനുഷ്യന്റെ നേര്‍ക്ക് തിരിയുന്നത്.
ഇപ്പോള്‍ (അതായത് മരിച്ചതോടെ) ദൈവം ഉണ്ടെന്നും സ്വര്‍ഗനരകങ്ങള്‍ ഉണ്ടെന്നും ഹോക്കിങ്‌സിന് ബോധ്യപ്പെട്ടിരിക്കും എന്ന പോസ്റ്റുകളില്‍ തുടങ്ങിയ വിമര്‍ശനങ്ങള്‍ അവസാനം, ഈ സാധു ശാസ്ത്രജ്ഞനെ പൊട്ടനെന്നും മന്ദബുദ്ധിയെന്നും വിളിച്ച് അധിക്ഷേപിക്കുന്നതില്‍ എത്തിയിരക്കയാണ്.
എന്നാല്‍ ഹോക്കിംങ്‌സിനെതിരെ മോശമായ പ്രചരണം നടത്തിയ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.ഖുര്‍ആനിലെ ദൈവ സങ്കല്‍പ്പത്തിനും സ്വര്‍ഗനരക സങ്കല്‍പ്പത്തിനും അനുസരിച്ച് പ്രചഞ്ചശക്തികളെ വ്യഖ്യാനിക്കാത്തതിലുള്ള ചൊരുക്ക് ഈ രീതിയില്‍ തീര്‍ക്കുന്ന മതമൗലികവാദ നിലപാടിനെതിരെ പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഇതാണ് ഇസ്ലാം മുന്നോട്ടുവെക്കുന്ന ധാര്‍മ്മികതയെന്നും ഒരാള്‍ എത്ര നല്ലവനായി ജീവിച്ചാലും സ്വന്തം മതത്തില്‍ പെട്ടവനായിരുന്നില്ലെങ്കില്‍ ഹീനമായ അപഹാസം ഉറപ്പാണെന്നും പലരും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
് വര്‍ഗീയത കലര്‍ത്തി സോഷ്യല്‍മീഡിയയില്‍ എഴുതുന്ന നവാസ് ജാനെ എന്ന വ്യക്തിയില്‍നിന്നാണ് ആദ്യമായി ഹോക്കിങ്‌സിനെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റ് വന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.പ്രഷര്‍കുക്കര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ എന്നൊക്കെ ഹോക്കിങ്‌സിനെ അപഹസിച്ചത് നവാസ് ജാനേയാണ്. എന്നാല്‍ ഹോക്കിംഗ് ആരാണെന്ന് പോലും അറിയാതെ മണ്ടത്തരങ്ങള്‍ പോസ്റ്റ് ചെയ്ത നവാസിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു.
https://www.facebook.com/Malayalivartha