Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊ​ലീ​സ്​ ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റിൽ ഫോട്ടോ പതിക്കാത്തതിനാൽ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ യു.എ.​ഇ എം​ബ​സി തി​രി​ച്ച​യ​ച്ചു

15 MARCH 2018 10:35 AM IST
മലയാളി വാര്‍ത്ത

പൊ​ലീ​സ്​ ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റിൽ ഫോട്ടോ പതിക്കാത്തതിനാൽ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റുകളാണ് യു.​എ.​ഇ എം​ബ​സി തിരിച്ചയച്ചത്. യു.​എ.​ഇ​യി​ല്‍ ജോലി കിട്ടി വി​സ​ക്ക് കാ​ത്തി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍​ക്ക്​ ഇ​ത്​ തി​രി​ച്ച​ടി​യായിരിക്കുകയാണ്. ഫെ​ബ്രു​വ​രി അ​ഞ്ചു​ മു​ത​ലാ​ണ് യു.​എ.​ഇ​യി​ല്‍ ജോലി വി​സ കിട്ടാൻ അ​വ​ര​വ​രു​ടെ രാ​ജ്യ​ത്തെ പൊ​ലീ​സി​ല്‍​നി​ന്ന് ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്.

പൊ​ലീ​സ്​ അ​ധി​കാ​രി​യി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ​യും യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റി​​ന്റെ​യും സാ​ക്ഷ്യ​മു​ദ്ര​ണ​ത്തോ​ടെ​യാ​ണ് ജോലി വി​സ​ക്ക് സ​മ​ര്‍​പ്പി​ക്കേ​ണ്ട​തെ​ന്ന്​ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നുണ്ട്. ഒട്ടനവധി അ​പേ​ക്ഷ​ക​ര്‍ പാ​സ്​​പോ​ര്‍​ട്ട് ഓ​ഫി​സി​ല്‍​നി​ന്ന് നേ​ടി​യെ​ടു​ക്കു​ന്ന പി.​സി.​സി​യാ​ണ് സാ​ക്ഷ്യ​പ്പെ​ടു​ത്താ​നാ​യി സ​മ​ര്‍​പ്പി​ച്ച​ത്. പൊ​ലീ​സ്​ അ​ധി​കാ​രി​ക​ളി​ല്‍​നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​തെ​ന്ന വി​ശ​ദീ​ക​ര​ണം കിട്ടിയതോടെ ജി​ല്ല പൊ​ലീ​സ്​ സൂ​പ്ര​ണ്ടാ​യി​രു​ന്നു ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ അ​ധി​കാ​രി​ക​ള്‍ ന​ല്‍​കു​ന്ന ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​ത്. പൊ​ലീ​സ്​ ക്ലി​യ​റ​ന്‍​സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ഫോ​ട്ടോ പ​തി​ക്ക​രു​തെ​ന്ന് പൊ​ലീ​സ്​ ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു​ള്ള നി​ര്‍​ദേ​ശ​മു​ണ്ടെ​ന്നാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്‌​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ഷ്യൂ ചെ​യ്യു​ന്ന സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍​മാ​ർ പറയുന്നത്.

ഫോ​ട്ടോ പ​തി​ക്കാ​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് ഇ​ന്ത്യ​യി​ലെ യു.​എ.​ഇ എം​ബ​സി​യും കോ​ണ്‍​സു​ലേ​റ്റു​ക​ളും. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം, മും​ബൈ, ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ എം​ബ​സി​യി​ലും കോ​ണ്‍​സു​ലേ​റ്റി​ലും സ​മ​ര്‍​പ്പി​ച്ച നൂ​റു​ക​ണ​ക്കി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് അ​പേ​ക്ഷ​ക​ര്‍​ക്ക് തി​രി​ച്ച​യ​ച്ചു​തു​ട​ങ്ങി​യ​ത്. സ​ന്ദ​ര്‍​ശ​ക​വി​സ​യി​ല്‍ യു.​എ.​ഇ​യി​ലെ​ത്തി​യ​വ​രാ​ണ് തൊ​ഴി​ല്‍ നേ​ടി​യ​ശേ​ഷം നാ​ട്ടി​ലെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ ബ​ന്ധു​ക്ക​ള്‍ മു​ഖേ​ന ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പൊ​ലീ​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത്. നേ​രി​ട്ട്​ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ വി​ദേ​ശ​ത്തെ ഇ​ന്ത്യ​ന്‍ എം​ബ​സി​വ​ഴി ഫോ​ട്ടോ പ​തി​പ്പി​ച്ച്‌ സാ​ക്ഷ്യ​പ്പെ​ടു​ത്തി അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ പി.​സി.​സി​യി​ല്‍ ഫോ​ട്ടോ പ​തി​ച്ചു​ന​ല്‍​കു​മെ​ന്നാ​ണ് പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (22 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (1 hour ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (1 hour ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (1 hour ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (2 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (2 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (3 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (4 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (4 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (4 hours ago)

Malayali Vartha Recommends