കതിരൂര്‍ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം: യു.എ.പി.എ ചുമത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് കോടതി

ആര്‍. എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ യു.എ.പി.എ ചുമത്തിയതിനെ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. യു.എ.പി.എ ചുമത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.
വനത്തിലുള്ള ആദിവാസികളെ പിടിച്ചു കൊണ്ടുവന്ന് യു.എ.പി.എ ചുമത്താന്‍ സര്‍ക്കാരിന് വലിയ ഉത്സാഹമാണ്. എന്നാല്‍, ബോംബെറിഞ്ഞ് ആളെക്കാല്ലാന്‍ ശ്രമിക്കുന്നവരെല്ലാം സ്വതന്ത്രരായി നടക്കുകയാണ്. ഇത് എങ്ങനെയാണ് ശരിയാവുകയെന്നും കോടതി ചോദിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തിയതിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha
























