Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉത്തരവിന്റെ ഭാഷ വായിച്ചാല്‍ മനസ്സിലാവില്ലേ? കേസ് എങ്ങനെ മുന്നോട്ടുപോകും? സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ സര്‍ക്കാരിനും പൊലീസിനും വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

15 MARCH 2018 11:45 AM IST
മലയാളി വാര്‍ത്ത

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിനും പൊലീസിനും വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതിലാണ് വിമര്‍ശനം. ഉത്തരവിന്റെ ഭാഷ വായിച്ചാല്‍ മനസിലാവില്ലേയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ മനോഭാവമാണ് കാണിക്കുന്നത്. വിധിപ്പകര്‍പ്പ് കിട്ടിയ പിറ്റേന്ന് കേസെടുക്കാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അവധി ദിവസങ്ങളായതിനാലാണ് കേസെടുക്കാത്തതെന്നാണ് സര്‍ക്കാര്‍ വാദം. അവധി ദിവസമായാല്‍ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു. ഇങ്ങനെ ആയാല്‍ കേസ് എങ്ങനെ മുന്നോട്ട് പോകുമെന്നും കോടതി ആരാഞ്ഞു.

കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ ഹൈക്കോടതി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിയമോപദേശം തേടിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് കോടതി ചോദിച്ചിരുന്നു. കോടതിയുടെ ഉത്തരവില്‍ എല്ലാ കാര്യങ്ങളും വ്യക്തമാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാകണം. ഡിജി വിശദീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

നിയമോപദേശം തേടിയത് നടപടികള്‍ വൈകിപ്പിച്ചിരുന്നു. കേസില്‍ പരാതിക്കാരനായ ചേര്‍ത്തല സ്വദേശി ഷൈജു വര്‍ഗീസ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ വൈകിയതാണ് ഡിജി വിശദീകരിക്കേണ്ടത്.

അതേസമയം ഭൂമി വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണയുമായി ചങ്ങനാശേരി അതിരൂപത രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ സംഭവങ്ങള്‍ സഭയെ ആകെ വേദനിപ്പിക്കുന്നുവെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുകയെന്നത് പൈശാചിക തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.സ്‌നേഹവും ഐക്യവും തകരുവാന്‍ അനുവദിക്കരുത്. ഐക്യത്തിനും സമാധാനത്തിനുമായി വെള്ളിയാഴ്ച ഉപവാസ പ്രാര്‍ഥനയ്ക്കും ആഹ്വാനം ചെയ്തു. തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (23 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (1 hour ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (1 hour ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (1 hour ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (2 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (2 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (3 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (4 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (4 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (4 hours ago)

Malayali Vartha Recommends