Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ മരണത്തിൽ ദുരൂഹത നീക്കാൻ മകളെ നുണ പരിശോധനയ്ക്ക് വിധേയയാക്കും

15 MARCH 2018 12:40 PM IST
മലയാളി വാര്‍ത്ത

ഉദയംപേരൂര്‍ സ്വദേശി കെ.എസ്.ശകുന്തളയെ (54) കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റിട്ട് മൂടി കായലില്‍ താഴ്ത്തിയ സംഭവത്തില്‍ മകള്‍ അശ്വതി(37)യെ നുണപരിശോധനയ്ക്ക് (പോളിഗ്രാഫ്) വിധേയയാക്കും. ഇതിന് അനുമതി തേടി പോലീസ് കോടതിയെ സമീപിക്കും. അതിനിടെ നുണപരിശോധനയ്ക്ക് സമ്മതമാണെന്ന് അശ്വതി പോലീസിനെ അറിയിച്ചു.

ശകുന്തള, മകള്‍ അശ്വതി ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ എന്നിവര്‍ ഒരുമിച്ച്‌ താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊലപാതകം നടന്നത്. അശ്വതിയുമായുമുള്ള ബന്ധം സജിത്തിന്റെ വീട്ടിലറിയിക്കുമെന്ന് പലപ്പോഴും ശകുന്തള ഭീഷണിപ്പെടുത്തിയിരുന്നു. ഇരുവരുമായുള്ള സജിത്തിന്റെ ബന്ധം നാട്ടില്‍ ചിലര്‍ക്കും അറിയാമായിരുന്നു.

എന്നാല്‍ ശകുന്തളയെ കാണാതായതിനെ തുടര്‍ന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ അശ്വതി തയ്യാറായിരുന്നില്ല. ഇതിനാലാണ് അശ്വതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. 2016 സെപ്തംബര്‍ 20ന് ചോറ്റാനിക്കര എരുവേലി ശാന്തിതീരം ശ്മശാനത്തിനടുത്തുള്ള വാടകവീട്ടില്‍ വച്ചാണ് ശകുന്തളയെ കൊന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എസ്.പി.സി.എ ഇന്‍സ്പെക്ടറായിരുന്ന എം.ടി.സജിത്തും കൂട്ടുകാരുമാണ് കൃത്യം നടത്തിയതെന്നും പോലീസ് കണ്ടെത്തി.

കഴിഞ്ഞ ജനുവരി എട്ടിനാണ് പ്ലാസ്റ്റിക് വീപ്പയില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ ശകുന്തളയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം എരൂര്‍ സ്വദേശിയായ എം.ടി.സജിത്തിനെ (32 ) വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലും കണ്ടെത്തി. സജിത്ത് തൃപ്പൂണിത്തുറയില്‍ നിന്ന് വാങ്ങിയ പ്ലാസ്റ്റിക് വീപ്പ എരൂരിലെ സുരേന്ദ്രന്‍ എന്ന ഓട്ടോഡ്രൈവറാണ് വീട്ടിലെത്തിച്ചത്. മൃതദേഹം ഇതില്‍ കോണ്‍ക്രീറ്റ് ചെയ്ത ശേഷം നാല് ദിവസം വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിച്ചു. പിന്നീട് എയ്സ് പിക്കപ്പില്‍ കൊണ്ടുപോയി കായലില്‍ തള്ളുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (18 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (58 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (1 hour ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (1 hour ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (2 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (3 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (4 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (4 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (4 hours ago)

Malayali Vartha Recommends