Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം മകന് നൽകി ; മതം വേണ്ട, ആവശ്യം വന്നാല്‍ അവന്‍ തെരെഞ്ഞെടുക്കട്ടെ; നിലപാട് വ്യക്തമാക്കി സി കെ വിനീത്

15 MARCH 2018 12:59 PM IST
മലയാളി വാര്‍ത്ത

മതത്തിനല്ല മനുഷ്യനാണ് പ്രാധാന്യമെന്ന് തുറന്നു കാട്ടി കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി കെ വിനീത്. കളികളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ തന്റേതായ നിലപാടുകള്‍ വ്യക്തമാക്കാൻ യാതൊരുവിധ മടിയും കാണിക്കാത്ത വ്യക്തിത്വമാണ് വിനീത്. തന്റെ മകന് ജീവിക്കാന്‍ മതം നിര്‍ബന്ധമല്ലെന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ്. മകന്റെ ജനന രജിസ്റ്ററില്‍ മതം ചോദിക്കുന്ന കോളത്തില്‍ 'നില്‍' എന്നാണ് വിനീത് രേഖപ്പെടുത്തിയത്.

വിനീതിനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന സുഹൃത്തായ മനുതോമസാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. മകന്‍ വളര്‍ന്നു വലുതാകുമ്ബോള്‍ ആവശ്യമെന്ന് തോന്നിയാല്‍ അവന്‍ മതം തിരഞ്ഞെടുക്കട്ടെയെന്ന് വിനീത് പറഞ്ഞതായും സുഹൃത്ത് പറയുന്നു. കഴിഞ്ഞ മാസം 23ാം തിയ്യതിയായിരുന്നു വീനിതിന് കുഞ്ഞ് പിറന്നത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടിയുടെ ജനനം.

മനുതോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;

മതേതര സമൂഹത്തിനായ് CK. വിനീതിന്റ ഒരു ഉഗ്രന്‍ ഗോള്‍...! കഴിഞ്ഞ ദിവസം കണ്ണൂരില്‍ ടൗണിലെ ഒരു പരിപാടി കഴിഞ്ഞ് വാഹനത്തില്‍ പോകുമ്ബോഴാണ് വിനീത് പറഞ്ഞത് കഴിഞ്ഞ ദിവസം ജനിച്ച മകന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ അപേക്ഷ കൊടുക്കണം ആശുപത്രിയില്‍ നിന്ന് വിളിച്ചു നമ്മുക്കൊന്നവിടെ കയറാം.....ഞാനും വി.കെ സനോജ് ഉം അവന്റെ കൂടെകണ്ണൂരിലെ ആശുപത്രിയിലെ ജനന രജിസ്ടഷന്‍ കൗണ്ടറിന്റ മുമ്ബില്‍ എത്തി..
കൗണ്ടറിലെ ജീവനക്കാരി ഫോറം പൂരിപ്പിക്കാന്‍ തന്നു വീനീതത് എഴുതാന്‍ തുടങ്ങി ഓരോ കോളങ്ങളിലായി വിവരങ്ങള്‍ എഴുതി വന്നപ്പോള്‍ കുട്ടിയുടെ മതം രേഖപ്പെടുത്തുവാനുള്ള സ്ഥലമെത്തി. വിനീതവിടെ ഭാവ വിത്യാസങ്ങളൊന്നുമില്ലാത 'Nil 'എന്നു രേഖപ്പെടുത്തി. പെട്ടെന്ന് .. എന്തെന്നില്ലാത്ത അഭിമാനം-സന്തോഷം തോന്നി അവനോട്..... സി. കെ വിനീത്‌എന്ന കേരളത്തിന്റെ പ്രിയപ്പെട്ട ഫുട്ട് ബോളറെന്ന നിലയിലോ ഞങ്ങളുടെ സുഹൃത്ത് എന്നതിലോ ഉപരി..... ഈ കാലഘട്ടം ആവശ്യപ്പെടുന്ന സാമൂഹ്യ ബോധം ഉയര്‍ത്തി പിടിക്കുന്ന ചെറുപ്പക്കാരന്റ പ്രതിനിധി എന്നനിലയില്‍......!

അവന്‍ ഞങ്ങളോട് പറഞ്ഞു 'മകന്‍ വളര്‍ന്നു വലുതാവമ്ബോള്‍ വേണമെന്നു തോന്നിയാല്‍ തിരഞ്ഞെടുത്തോട്ടെ....'ഞാനവന്റ കൈപിടിച്ച്‌ കുലുക്കി അഭിനന്ദിച്ചു.സത്യത്തില്‍ വളരെ അപ്രതീക്ഷിതമായിരുന്നു അവന്റെ ആ നിലപാട്.....തികഞ്ഞ ദാര്‍ശനിക രാഷ്ട്രിയ നിലപാട് ഉയര്‍ത്തി പിടിച്ച്‌ പ്രവര്‍ത്തിക്കുന്നവരും സ്വന്തം ജീവിതത്തില്‍ തീരുമാനമെടുക്കേണ്ട ഘട്ടത്തില്‍ ശങ്കിച്ചു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.....
കൗണ്ടറിലെ ആശുപത്രി ജീവനക്കാരി സാങ്കേതികപ്രശ്നങ്ങള്‍ പറഞ്ഞ് പിന്‍ തിരിപ്പക്കാന്‍ ശ്രമിച്ചു.ഞാനും സനോജ് ഉം കൂടി ആ ജീവനക്കാരിയെ തിരുത്താന്‍ ശ്രമിച്ചു കേരളാ ഗവ: ഇപ്പോള്‍ ജാതി -മതമില്ല എന്നു രേഖപ്പെടുത്താനുള്ള കോളം കൂടി സര്‍ട്ടിഫികേറ്റുകളില്‍ ഉള്‍പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞു കൊടുത്തു. ഞാനിതിവിടെ പറയാന്‍ കാരണം....വിനീത് കേരളത്തിലെ യുവാക്കളുടെ താരമാണ്....അതുകൊണ്ട് തന്നെ ഇതിലൂടെ കേരളിയ മതേതര സമൂഹതിന്റ മാതൃക കൂടിയായി കേരളീയയുവത്വം CKവീനിതിനെ അറിയേണ്ടതുണ്ട് എന്നു തോന്നി.....മറ്റെന്തിലുമധികം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (22 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (1 hour ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (1 hour ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (1 hour ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (2 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (2 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (3 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (4 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (4 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (4 hours ago)

Malayali Vartha Recommends