പോലീസിന്റെ പിടിയിൽ പെട്ടപ്പോൾ 23 വര്‍ഷമായുള്ള കര്‍ഷകന്റെ കുടിയ്ക്ക് കിട്ടിയത് ഉഗ്രൻ പണി... പിന്നെ സംഭവിച്ചത്...

23 വര്‍ഷമായുള്ള തന്റെ മദ്യപാന ശീലമാണ് രാജാക്കാടുള്ള ഏലം കര്‍ഷകന്‍ കണ്ണന്‍ പോലീസ് പിടിച്ചതോടെ ഉപേക്ഷിച്ചത്. ഇടുക്കി രാജാക്കാടാണ് സംഭവം. രാജകുമാരി കുമ്പപ്പാറ സ്വദേശി കണ്ണനാണ് താരം. സംഭവം നടക്കുന്നത് നാലു മാസം മുമ്പാണ്..
രണ്ടു പതിറ്റാണ്ടിനിടയില്‍ പല തവണ മദ്യപിച്ച് വാഹനമോടിച്ചിട്ടുണ്ടെങ്കിലും ആദ്യമായി പോലീസ് കണ്ണനെ പിടിച്ചു. പിഴയും ഈടാക്കിയതോടെ മദ്യപാനം ഉപേക്ഷിക്കാന്‍ കണ്ണന്‍ കടുത്ത തീരുമാനം എടുക്കുകയായിരുന്നു. ഇപ്പോള്‍ നാലു മാസമായിട്ട് കണ്ണന്‍ മദ്യം തൊട്ടിട്ടില്ല. അതോടെ കണ്ണന്റെ സമ്പാദ്യവും കൂടി. മാസം പതിനായിരത്തോളം രൂപ ഈയിനത്തില്‍ മിച്ചംപിടിക്കുന്നുണ്ടെന്നാണു കണ്ണന്റെ പക്ഷം.
എല്ലാത്തിനും കാരണമായ പോലിസിനെ തന്റെ ഉയര്‍ച്ചയില്‍ കണ്ണന്‍ മറന്നില്ല. കേക്കുമായാണ് കണ്ണന്‍ കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.രാജാക്കാട് എസ്‌ഐ ജോയ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കണ്ണനെ പിടികൂടി പിഴ ഈടാക്കിയത്.
https://www.facebook.com/Malayalivartha