കാസര്‍കോടിനും കണ്ണൂരിനും ഇടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍... ഹാപ്പ എക്‌സ്പ്രസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കാസര്‍കോടിനും കണ്ണൂരിനും ഇടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍. കോട്ടിക്കുളം കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ വരുന്ന മാണിക്കോത്തിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. രണ്ടു പാളങ്ങള്‍ തമ്മില്‍ കൂട്ടിയോജിപ്പിച്ച സ്ഥലത്തായി പൊട്ടിയകന്ന നിലയിലാണ് പാളങ്ങള്‍ കാണപ്പെട്ടത്. ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് സംഭവം.
പാളങ്ങള്‍ പൊട്ടിയത് റെയില്‍വേ ഗ്യാങ്മാന്മാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഹാപ്പയില്‍ നിന്നും തിരുനെല്‍വേലിയിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. 7.20 ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ട ഹാപ്പ എക്‌സ് പ്രസ് ട്രെയിന്‍ ഗ്യാങ്മാന്‍മാര്‍ സമയോചിതമായി ഇടപെട്ട് അപായ സിഗ്‌നല്‍ നല്‍കിയാണ് നിര്‍ത്തിച്ചത്.
ഒരു മണിക്കൂറിന് ശേഷം താത്കാലികമായി മരത്തിന്റെ ക്ലിപ്പ് അടിച്ചുകയറ്റി പാളങ്ങള്‍ ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
മംഗളൂരു ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലും മംഗളൂരു തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് ട്രെയിന്‍ കുമ്പള സ്‌റ്റേഷനിലും ഒരു മണിക്കൂറോളം പിടിച്ചിട്ടു.
https://www.facebook.com/Malayalivartha